ഹരിദ്വാർ:കല്യാണം കഴിഞ്ഞ് വർഷങ്ങള്‍ കഴിഞ്ഞിട്ടും മകനും മരുമകളും കുട്ടിയ്ക്കായി പ്ലാൻ ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹരിദ്വാർ ജില്ല കോടതിയിൽ കേസ്. ഹരിദ്വാർ സ്വദേശികളായ ദമ്പതികളാണ് മകനും മരുമകള്‍ക്കുമെതിരെ അസാധാരണമായ കേസ് നൽകിയിരിക്കുന്നത്. ആവശ്യം നിറവേറ്റിയില്ലങ്കിൽ 5 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നാണ് ദമ്പതികളുടെ ആവശ്യം.
തങ്ങളുടെ സമ്പാദ്യം മുഴുവൻ മകനായി ആണ് ചിലവഴിച്ചത്. മകനെ അമേരിക്കയിൽ പഠിപ്പിച്ചു. വീടിനായി ലോണ്‍ എടുത്തു. എന്നാൽ പ്രായത്തിന്‍റെ ഈ ഘട്ടത്തിൽ തനിച്ചായെന്നും സഞ്ജീവ് രഞ്ജൻ-സാധന ദമ്പതികള്‍ ഹർജിയിൽ പറയുന്നു.
അതുകൊണ്ട് തങ്ങള്‍ക്ക് എത്രയും പെട്ടന്ന് ഒരു പേരക്കുട്ടിയെ നൽക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. അല്ലാത്ത പക്ഷം മകനായി ചെലവാക്കിയ അഞ്ച് കോടി രൂപ നഷ്‌ട പരിഹാരമായി നൽകണമെന്നും ഹർജിയിൽ ദമ്പതികള്‍ വ്യക്തമാക്കുന്നു. കല്യാണം കഴിഞ്ഞ് ആറ് വർഷങ്ങള്‍ കഴിഞ്ഞിട്ടും മകനും മരുമകളും കുട്ടികള്‍ക്കായി യാതൊരു പ്ലാനിങും നടത്തുന്നില്ലന്നും ദമ്പതികള്‍ ആരോപിക്കുന്നു.