ന്യൂഡൽഹി: പ്രശസ്‌ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഥക് എന്ന ഇന്ത്യൻ നൃത്ത രൂപത്തെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ബിർജു മഹാരാജ്. അദ്ദേഹത്തിന്‍റെ നിര്യാണം കലാലോകത്തിന് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ നിര്യാണം കലാലോകത്തിന് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
83ാം വയസിൽ ഡൽഹിയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു പണ്ഡിറ്റ് ബിർജു മഹാരാജിന്‍റെ അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.
Also Read: പണ്ഡിറ്റ് ബിർജു മഹാരാജ് ഇനി ഓർമ; പ്രശസ്‌ത കഥക് നർത്തകന്‍റെ മരണം 83-ാം വയസിൽ