ശ്രീനഗർ:കശ്‌മീരിലെ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പാകിസ്ഥാൻ വനിതയും മത്സര രംഗത്ത് . സോമിയ സദാഫ് ആണ് കുപ്വാര ജില്ലയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. കശ്‌മീർ സ്വദേശിയായ അബ്‌ദുൽ മജീദ് ഭട്ടിനെ വിവാഹം കഴിച്ച് പത്ത് കൊല്ലം മുമ്പാണ് സോമിയ ഇന്ത്യയിലെത്തിയത്.
ജമ്മു കശ്‌മീർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാകിസ്ഥാൻ വനിത
സോമിയ സദാഫ് ആണ് ഡ്രാഗ്മുള്ള കുപ്വാര ജില്ലയിൽ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. കശ്‌മീർ സ്വദേശിയായ അബ്‌ദുൽ മജീദ് ഭട്ടിനെ വിവാഹം കഴിച്ച് പത്ത് കൊല്ലം മുമ്പാണ് സോമിയ ഇന്ത്യയിലെത്തിയത്.
മൗലാന ആസാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സോമിയ സദാഫ് സാമൂഹ്യ രംഗത്ത് സജീവമാണ്. 2015 ൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള സർക്കാരിന്‍റ 'ഉമീദ്' എന്ന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച സോമിയ 2018 ൽ 'പുരോഗമന വനിതാ സംരംഭകത്വ' പരിപാടിയിൽ ജമ്മു കശ്‌മീരിനെ പ്രതിനിധീകരിച്ചിരുന്നു. ചുറ്റുമുള്ള ആളുകളുടെ സ്നേഹമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് സോമിയ സദാഫ് പറഞ്ഞു. ഇന്നാണ് കശ്‌മീരിലെ ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ.