ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയിലെ ഷാപൂര്‍, കിര്‍ണി, ഖസ്‌ബ സെക്ടറുകളിലാണ് വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഉണ്ടായത്. രാവിലെ 10.30 ന് ആയിരുന്നു സംഭവം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഈ മാസം ഏഴിനും പൂഞ്ചിലെ വിവിധയിടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം - ജമ്മു കശ്മീര്‍
രാവിലെ 10.30ന് ഷാപൂര്‍, കിര്‍ണി, ഖസ്‌ബ സെക്ടറുകളിലാണ് വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഉണ്ടായത്. ഈ വര്‍ഷം അതിര്‍ത്തിയിലുണ്ടായ പാക് ആക്രമണങ്ങളില്‍ 24 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം 3,200 തവണയാണ് പാക് പ്രകോപനമുണ്ടായത്. 24 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും നൂറിലധികം പേര്‍ക്ക് പരിക്കേറ്റെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി അതിര്‍ത്തിയിലുണ്ടാകുന്ന ഷെല്ലാക്രമണം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.