ശ്രീനഗർ:പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് മോർട്ടാർ ഷെല്ലുകളുപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതേദിവസം രജൗരി ജില്ലയിലെ നൗഷറ സെക്‌ടറിലും പാകിസ്ഥാൻ ആക്രമണം നടത്തി.
പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - ശ്രീനഗർ
മോർട്ടാർ ഷെല്ലുകളുപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്
പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
2020 ഡിസംബർ 22ന് പൂഞ്ചിലെ മാൻകോട്ട് മേഖലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പൂഞ്ചിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ നാലാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണങ്ങളിൽ ഇന്ത്യൻ സൈന്യം ഉചിതമായി പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.