കേരളം

kerala

By

Published : Jul 15, 2021, 5:19 PM IST

ETV Bharat / bharat

ഇന്‍ഡോര്‍ പൊലീസിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തത് പാകിസ്ഥാന്‍ ഹാക്കര്‍മാരെന്ന് കണ്ടെത്തല്‍

ഇൻഡോർ പൊലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കർമാർ "പാകിസ്ഥാൻ സിന്ദാബാദ്", "ഫ്രീ കശ്മീർ" എന്നിങ്ങനെ എഴുതിയിരുന്നു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ഹാക്കര്‍മാരില്‍ നിന്നും സൈറ്റിനെ സൈബര്‍ പൊലീസ് സംഘം തിരികെ എത്തിച്ചത്.

indore news  mp crime news  indore crime news  ഇന്‍ഡോര്‍ പൊലീസ്  ഇന്‍ഡോര്‍ പൊലീസ് വെബ് സൈറ്റ് ഹാക്കിംഗ്  വെബ് സൈറ്റ് ഹക്കിംഗ്  ഹാക്കിംഗ്
ഇന്‍ഡോര്‍ പൊലീസിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തത് പാകിസ്ഥാന്‍ ഹാക്കര്‍മാരെന്ന് കണ്ടെത്തല്‍

ഇന്‍ഡോര്‍:ഇന്‍ഡോര്‍ പൊലീസിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാന്‍ ഹാക്കര്‍മാരെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. മുഹമ്മദ് ബിലാല്‍ എന്ന പേരിലാണ് ഹാക്കര്‍ പ്രവര്‍ത്തിക്കുന്നത്. മൊഹോ ജില്ലയിൽ നിന്ന് അറസ്റ്റിലായ സഹോദരിമാരുടെ ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിലും ഇയാളുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു എന്നും പൊലീസ് അറിയിച്ചു.

കൂടുതല്‍ വായനക്ക്: ഉത്തരകൊറിയൻ ഹാക്കിംഗ്; ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഭീഷണി

രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇൻഡോർ പൊലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കർമാർ "പാകിസ്ഥാൻ സിന്ദാബാദ്", "ഫ്രീ കശ്മീർ" എന്നിങ്ങനെ എഴുതിയിരുന്നു.

ഇന്‍ഡോര്‍ പൊലീസിന്‍റെ വെബ് സൈറ്റ് ഹാക്ക് ചെയ്തത് പാകിസ്ഥാന്‍ ഹാക്കര്‍മാരെന്ന് കണ്ടെത്തല്‍

നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ഹാക്കര്‍മാരില്‍ നിന്നും സൈറ്റിനെ സൈബര്‍ പൊലീസ് സംഘം തിരികെ എത്തിച്ചത്. നിലവില്‍ കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍ഡോര്‍ ഐ.ജി അറിയിച്ചു. അജ്ഞാതരായ പ്രതികൾക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല്‍ വായനക്ക്: പാക് ആര്‍മിയുടെ സൈറ്റ് ഹാക്ക് ചെയ്തു; ഹാക്കിങിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാൻ

ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും ഹാക്കറുടെ ഐ.പി വിലാസം പൊലീസ് കണ്ടെത്തിയെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു. ഇത് ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details