കേരളം

kerala

ETV Bharat / bharat

പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ഷെല്ലാക്രമണം - പൂഞ്ചിൽ ഷെല്ലാക്രമണം

കിർണി, ഷാഹ്പൂർ, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്

1
1

By

Published : Nov 11, 2020, 12:22 PM IST

ശ്രീനഗർ: പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. കിർണി, ഷാഹ്പൂർ, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് മോർട്ടാറുകളുപയോഗിച്ച് ആക്രമണം നടത്തിയത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. നവംബറിൽ 13 തവണയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.

ഒക്‌ടോബർ ഒന്നിന് പൂഞ്ചിലെ കൃഷ്‌ണഗതി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു സൈനികന് ജീവൻ നഷ്‌ടപ്പെടുകയും മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു. നവംബർ പത്തിന് പൂഞ്ചിലെ നിയന്ത്രണ രേഖയിൽ മൂന്ന് സെക്‌ടറുകൾക്ക് നേരെ പാകിസ്ഥാൻ വെടിവയ്‌പ്പും ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ വർഷം തുടക്കം മുതൽ 3,200 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. വിവിധ ആക്രമണങ്ങളിൽ 24 സൈനികർക്ക് ജീവൻ നഷ്‌ടപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details