ജയ്‌പൂര്‍: ഇന്ത്യൻ അതിർത്തിയിലേയ്ക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. രാജസ്ഥാനിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. അനുപ്‌ഗറിലെ ശ്രീ ഗംഗാനഗർ-ബികാനേർ പ്രദേശത്ത് കൂടെയാണ് ഇയാൾ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു - സുരക്ഷാ സേന
അനുപ്‌ഗറിലെ ശ്രീ ഗംഗാനഗർ-ബികാനേർ പ്രദേശത്ത് കൂടെയാണ് ഇയാൾ രാജ്യത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊന്നു
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാള്‍ അതിര്‍ത്തി കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ സേന ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു. ഭീകരന്‍റെ മൃതദേഹം പൊലീസിന് കൈമാറിയതായി സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.