Film on Birsa Munda: 'ബിര്‍സ' എന്ന ആക്ഷന്‍ ഡ്രാമ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ പാ രഞ്ജിത്ത്. ഈ വര്‍ഷം അവസാനത്തോടെ 'ബിര്‍സ' തിയേറ്ററുകളിലെത്തും. ഇക്കാര്യം 'ബിര്‍സ'യുടെ നിര്‍മ്മാതാക്കളാണ് അറിയിച്ചിരിക്കുന്നത്.
Birsa Munda biopic: ഝാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ശ്രദ്ധേയനായ സ്വാതന്ത്ര്യ സമര സേനാനി ബിര്‍സ മുണ്ടയുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ബിര്‍സ'. സാമൂഹ്യ പരിഷ്‌കര്‍ത്താവും ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ സംഘടിപ്പിച്ച ബിര്‍സ മുണ്ട 19ാം നൂറ്റാണ്ടിന്‍റെ അവസാന പതിറ്റാണ്ടുകളിലാണ് ഏറെ സജീവമായിരുന്നത്.
19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കൊളോണിയൽ അടിച്ചമർത്തലുകൾക്കെതിരെ നിലകൊണ്ട വ്യക്‌തിയാണ് ബിര്‍സ മുണ്ട. തന്‍റെ സാമൂഹ്യ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെല്ലാം മുന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. നമ ചിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ഷരീണ്‍ മന്‍ട്രി, കിഷോര്‍ അരോര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ബിർസയുടെ യഥാര്‍ഥ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചിത്രത്തിന്‍റെ ടീം ഝാർഖണ്ഡിലും ബംഗാളിലും വിപുലമായി പര്യടനം നടത്തുകയും തിരക്കഥയ്ക്ക് അന്തിമ മിനുക്കുപണികൾ നടത്തുകയും ചെയ്‌തു. ഇതുവരെ കാണാത്ത വിപുലമായ ചിത്രീകരണമാണ് 'ബിര്‍സ'യുടേത്. ബിഗ് സ്‌ക്രീനിലേക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതികളിലേക്കും അഗാധമായ കാടുകളിലേക്കുമാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
Pa Ranjith hit movies: 'മദ്രാസ്', 'സര്‍പട്ട പരമ്പരൈ', രജനികാന്ത് ചിത്രങ്ങളായ 'കാല', 'കബാലി' തുടങ്ങി സിനിമകളിലൂടെ പ്രശസ്‌തനാണ് പാ രഞ്ജിത്ത്. ബിര്‍സയുടെ ജോലികള്‍ ആരംഭിച്ചതിനാല്‍ താന്‍ ത്രില്ലിലാണെന്നും പാ രഞ്ജിത്ത് പറഞ്ഞു. തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന് ഇതിലും മികച്ചൊരു പ്രോജക്‌ട് തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന് ഇതിലും മികച്ചൊരു പ്രോജക്‌ട് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഈ സിനിമയ്‌ക്ക് പിന്നിലെ തിരക്കഥയും ഗവേഷണവും വളരെ സമ്പന്നമാണ്. ബിർസയുടെ ജീവിതത്തിൽ നിന്നും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ബോധ്യത്തിൽ നിന്നും ഞാൻ പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഈ സിനിമയുടെ തിരക്കഥയുടെയും ഗവേഷണത്തിന്‍റെയും പ്രക്രിയക്കിടെ നിര്‍മാതാക്കള്‍ കാട്ടിയ ക്ഷമയ്‌ക്ക് നന്ദി.'-സംവിധായകന്‍ പറഞ്ഞു.
Also Read: താരരാജാക്കന്‍മാര്‍ക്ക് മാത്രമല്ല, മലയാളത്തില്‍ ആര്‍ക്കും ലഭിക്കാത്ത നേട്ടവുമായി ടൊവിനോ