ന്യൂഡൽഹി: വസതിയില്‍ അനധികൃതമായി ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിച്ചതിന് ഡല്‍ഹിയില്‍ ഒരാള്‍ പിടിയില്‍. പ്രതിയുടെ വീട്ടില്‍ നിന്നും 32 വലുതും 16 ചെറുതുമായ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ദഷ്രത്ത്പുരി പ്രദേശത്ത് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് അനധികൃതമായി സിലിണ്ടറുകള്‍ പിടിച്ചെടുത്തത്. ദഷ്രത്ത്പുരി പ്രദേശവാസിയായ അനിൽകുമാറാണ് (51) പ്രതി.
ഡല്‍ഹിയില്‍ അനധികൃതമായി സൂക്ഷിച്ച 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു
രാജ്യ തലസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടർന്ന് ഓക്സിജന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്‍റെ ഈ നീക്കം.
രാജ്യ തലസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടർന്ന് ഓക്സിജന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിന്‍റെ ഈ നീക്കം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രോഹിത് ഗുപ്തയാണ് റെയിഡിന് മേൽനോട്ടം വഹിച്ചത്. വീടിന്റെ താഴത്തെ നിലയിൽ നിന്നുമാണ് സിലിണ്ടറുകള്‍ കണ്ടെത്തിയത്. വ്യാവസായിക വാതകങ്ങൾ വിതരണം ചെയ്യുന്ന കച്ചവടത്തില്‍ ഏര്‍പ്പെടുന്ന ആളാണ് അനിൽകുമാറെന്നും ഇതിന് അദ്ദേഹത്തിന് ലൈസൻസില്ലെന്നും പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.
ആവശ്യക്കാർക്ക് 12,500 രൂപയ്ക്കാണ് പ്രതി ഓക്സിജന്‍ സിലിണ്ടറുകള്‍ വിറ്റിരുന്നത്. മായപുരിയിലാണ് പ്രധാന ഗോഡൗൺ. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സിലിണ്ടറുകൾ ആവശ്യമുള്ള ആശുപത്രിയിലേക്ക് കോടതി വിട്ടുകൊടുക്കുമെന്നും ഇത് നിരവധി ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും ഡല്‍ഹി പൊലീസ് കൂട്ടിച്ചേര്‍ത്തു.