കേരളം

kerala

ETV Bharat / bharat

എന്നും പിന്നാക്കം തന്നെ....' രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 31 ശതമാനം സ്‌ത്രീകള്‍ മാത്രമെന്ന് റിപ്പോർട്ട്' - ഡിജിറ്റൽ ഡിവൈഡ്

സ്‌ത്രീകൾ, തൊഴിലില്ലാത്തവർ, ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ രാജ്യത്ത് വന്‍തോതില്‍ 'ഡിജിറ്റല്‍ ഡിവൈഡ്' നേരിടുന്നതായി എന്‍ജിഒയായ ഓക്‌സ്‌ഫാം ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍റര്‍നെറ്റിന്‍റെ സേവനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിലുള്ള വ്യത്യാസമാണ് ഡിജിറ്റൽ ഡിവൈഡ് എന്നറിയപ്പെടുന്നത്.

Oxfam India Report  Women  unemployed  digital divide  inequalities  digital space  Oxfam  Centre for Monitoring Indian Economy  National Sample Survey  Oxfam India  ഡിജിറ്റല്‍ വിഭജനം  ഡിജിറ്റല്‍ വിഭജനം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്  ഓക്‌സ്‌ഫാം ഇന്ത്യ  ഇന്ത്യയില്‍ ഡിജിറ്റല്‍ വിഭജനം രൂക്ഷം
രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 31 ശതമാനം

By

Published : Dec 5, 2022, 8:48 PM IST

വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളാല്‍ സമ്പന്നമായ കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറുകളും അടങ്ങുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍ ആളുകളും. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ രാജ്യത്ത് ഡിജിറ്റല്‍ ഡിവൈഡ് (സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലുള്ള വിവേചനം) വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യം വിശദമായി ചൂണ്ടിക്കാട്ടുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്.

ഫോണ്‍ ഉപയോഗിക്കുന്ന സ്‌ത്രീകള്‍ വെറും 31 ശതമാനം:ഇന്‍റര്‍നെറ്റിന്‍റെ സേവനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിലുള്ള വ്യത്യാസമാണ് ഡിജിറ്റൽ ഡിവൈഡ് എന്നറിയപ്പെടുന്നത്. സ്‌ത്രീകൾ, തൊഴിലില്ലാത്തവർ, ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവർ ഡിജിറ്റൽ വിഭജനം നേരിടുന്നതായി എന്‍ജിഒയായ ഓക്‌സ്‌ഫാം ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടാണ് വ്യക്തമാക്കുന്നത്. ജാതി, മതം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് അസമത്വം വർധിക്കുന്നു.

പുതിയ റിപ്പോർട്ട് പ്രകാരം 2021ൽ 61 ശതമാനം പുരുഷന്മാരുടെ കൈവശം മൊബൈല്‍ ഫോണുകൾ ഉള്ളപ്പോള്‍ 31 ശതമാനം സ്‌ത്രീകള്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പഠനം അടിവരയിടുന്നു. വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രധാനമായും പുരുഷന്മാരും നഗരങ്ങളില്‍ താമസിക്കുന്നവരും ഉയർന്ന ജാതിക്കാരും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരുമാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇതിന്‍റെ ഉപയോഗം ഇവരിലേക്ക് മാത്രമായി പരിമിതപ്പെടുന്നുവെന്ന് ഓക്‌സ്‌ഫാം ഇന്ത്യയുടെ, 'ഇന്ത്യയിലെ അസമത്വ റിപ്പോർട്ട് 2022, ഡിജിറ്റൽ വിഭജനം' എന്ന തിങ്കളാഴ്‌ച പുറത്തിറങ്ങിയ ഗവേഷണ ഫലം വ്യക്തമാക്കുന്നു.

എന്നും പിന്നാക്കം: മുന്നാക്ക ജാതിയിൽ എട്ട് ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ടെങ്കിലും പട്ടികവർഗക്കാരിൽ (എസ്‌ടി) അത് ഒരു ശതമാനത്തിലും പട്ടികജാതിക്കാരില്‍ (എസ്‌സി) രണ്ട് ശതമാനത്തിലും താഴെയാണ്. ഗ്ലോബല്‍ സിസ്റ്റംസ് ഫോര്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ അസോസിയേഷന്‍റെ (ജിഎസ്എംഎ) മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ വ്യതിയാന റിപ്പോർട്ട് അനുസരിച്ച് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിലെ മാറ്റവും വ്യക്തമാക്കുന്നുണ്ട്.

2021ലെ കണക്കുവച്ചുനോക്കുമ്പോള്‍ പുരുഷന്മാരെ അപേക്ഷിച്ച് 33 ശതമാനത്തില്‍ കുറവ് സ്‌ത്രീകള്‍ മാത്രമാണ് മൊബൈൽ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഫോണുകൾ കൈവശം വയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം 61 ശതമാനമെന്നിരിക്കെ സ്‌ത്രീകള്‍ക്കുള്ളത് 31 ശതമാനമാണെന്നത് രാജ്യത്തെ അസമത്വത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ്. 2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള സെന്‍റര്‍ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) സർവേ റിപ്പോർട്ടുകൂടി വിശകലനം ചെയ്‌താണ് ഇക്കാര്യം അടിവരയിട്ടുപറയുന്നത്.

ശമ്പളമുള്ള 95 ശതമാനം പേരും ഫോണ്‍ ഉപയോഗിക്കുന്നു:ഇന്‍റർനെറ്റ് ലഭ്യത, മൊബൈൽ കൈവശമുള്ളത്, കമ്പ്യൂട്ടർ, ബ്രോഡ്‌ബാൻഡ് ലഭ്യത എന്നിവയെക്കുറിച്ച് സിഎംഐഇ വിവരം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 2021ൽ സ്ഥിരമായി ശമ്പളം ലഭിക്കുന്ന തൊഴിലാളികളിൽ 95 ശതമാനം പേർക്കും ഫോൺ ഉള്ളപ്പോൾ, തൊഴിലില്ലാത്തവരിൽ 50 ശതമാനം പേർക്ക് മാത്രമേയുള്ളൂ. ദേശീയ സാമ്പിൾ സർവേയിൽ (എൻഎസ്എസ്) നിന്നുള്ള റിപ്പോര്‍ട്ട് അടക്കം ഈ വിശകലനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

കണക്കുകള്‍ ഇങ്ങനെയെന്നിരിക്കെ, ഗ്രാമപ്രദേശങ്ങളിൽ കമ്പ്യൂട്ടര്‍ ഉപയോഗം കുറഞ്ഞുവെന്നതും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കൊവിഡ് മഹാമാരിക്ക് മുന്‍പ് രാജ്യത്തെ ഗ്രാമീണ ജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമായിരുന്നു കമ്പ്യൂട്ടർ കൈവശമുണ്ടായിരുന്നത്. മഹാമാരിയ്‌ക്ക് ശേഷം ഇത് വെറും ഒരു ശതമാനമായി കുറഞ്ഞു. അതേസമയം, നഗരപ്രദേശങ്ങളിൽ കമ്പ്യൂട്ടറുള്ളവരുടെ എണ്ണം എട്ട് ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതില്‍ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം അനിവാര്യമാണ്.

കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തിന്‍റെ യാഥാര്‍ഥ്യത്തെ ആയതുകൊണ്ട് ഡിജിറ്റൽ വിഭജനവും അതിന്‍റെ അനന്തരഫലങ്ങളും പ്രതിഫലിപ്പിക്കുന്നു. ജാതി, മതം, വർഗം, ഭൂമിശാസ്‌ത്രപരമായ വ്യതിയാനങ്ങള്‍ എന്നിവയില്‍ രാജ്യത്ത് വലിയ അസമത്വം നിലനില്‍ക്കുന്നുവെന്നത് പകലുപോലെ വ്യക്തമാണ്. ഈ മാറ്റം ഡിജിറ്റൽ ഇടത്തിലും ആവർത്തിക്കുന്നുവെന്ന് മാത്രം. ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്‍റര്‍നെറ്റും ഇല്ലാത്ത ആളുകൾ വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിലെ പരിമിതികള്‍ കാരണം കൂടുതൽ പാർശ്വവത്കരിക്കപ്പെടുന്നു. അസമത്വം ഇല്ലായ്‌മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് തന്നെയാണ് ഗവേഷണ ഫലം സൂചിപ്പിക്കുന്നത്.

അസമത്വം മാറ്റാന്‍ കൈപിടിച്ച് ഉയര്‍ത്തുക തന്നെ പോംവഴി:ദരിദ്രരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ നിലവിലെ അസമത്വം പരിഹരിക്കാന്‍ സർക്കാരിന്‍റെ ഇടപെടല്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സമത്വപൂര്‍ണായ നാളെയിലേക്ക് നയിക്കാന്‍ ഇടയാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാന്യമായ മിനിമം വേതനം നിശ്ചയിക്കുക, പരോക്ഷ നികുതി ഭാരം ലഘൂകരിക്കുക, ആരോഗ്യ - വിദ്യാഭ്യാസ സേവനങ്ങൾ എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നിവയിലൂടെ സമത്വത്തിലേക്ക് ജനതയെ എത്തിക്കാനാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡിജിറ്റൽ വിഭജനം ഇല്ലായ്‌മ ചെയ്യുന്നതിന് അടിസ്ഥാനപരമായ ചുവടുവെപ്പ്, ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്. ഗ്രാമങ്ങളിലും എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യത വളരെ മോശം നിലയിലാണ്. കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകൾ വഴിയോ പൊതുവൈഫൈ / ഇന്‍റർനെറ്റ് ആക്‌സസ് പോയിന്‍റുകള്‍ വഴിയോ വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുക. ഇന്‍റര്‍നെറ്റ് വിതരണത്തിനായുള്ള കമ്യൂണിറ്റി നെറ്റ്‌വർക്കുകൾ വലിയൊരു ജനവിഭാഗത്തിന് ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ്.

സ്വതന്ത്രവും നിഷ്‌പക്ഷവുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണിത്. ഇത്തരത്തിലുള്ള നെറ്റ്‌വർക്കുകൾ പ്രാദേശിക തലത്തില്‍ ഉറപ്പുവരുത്തുന്നത് നല്ല നിലവാരമുള്ള അപ്‌ലോഡ്, ഡൗൺലോഡ് മറ്റ് ഉപയോഗം എന്നിവയില്‍ വേഗതയും ഉണ്ടാവും. ഇത് ഗ്രാമീണരായ ജനതയുടെ ഇന്‍റര്‍നെറ്റ് ഉപയോഗം ആവശ്യകരമായ രൂപത്തില്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details