ന്യൂഡൽഹി : ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് എ.ഐ.എം.ഐ.എം. അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസി. തനിക്ക് നേരെ ആക്രമണം നടത്തിയവർക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒവൈസിയുടെ വാഹനത്തിന് നേര്‍ക്ക് വെടിവയ്പ്പുണ്ടായിരുന്നു.
മീററ്റിലെ കിതൗധ് മേഖലയില്‍വെച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയത്. എന്നാല്‍ തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്നും എല്ലാവരെയും പോലെ എ കാറ്റഗറി പൗരനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒവൈസി പറഞ്ഞു.വെടിയുതിര്‍ത്തവര്‍ക്കെതിരെ യു.എ.പി.എ. ചുമത്താത്തത് എന്തുകൊണ്ടാണെന്നും ഒവൈസി ചോദിച്ചു.
ALSO READ പഞ്ചാഗ്നി നടുവില്‍ പഞ്ചാബ് രാഷ്ട്രീയം; കൂറുമാറിയവര്‍ക്ക് സംഭവിച്ചത്