ന്യൂഡൽഹി: കോമണ്‍വെൽത്ത് ഗെയിംസിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി രണ്ട് വനിത താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. സ്‌പ്രിന്‍റർ ധനലക്ഷ്‌മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഇതോടെ ഇരുവരെയും കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി.
അത്‌ലറ്റിക്‌സ് ഇന്‍റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) വിദേശത്ത് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് 24കാരിയായ ധനലക്ഷ്‌മി നിരോധിത സ്റ്റിറോയിഡ് കഴിച്ചതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന നാഷണൽ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനിടെ നാഡ ശേഖരിച്ച ഐശ്വര്യ ബാബുവിന്‍റെ സാമ്പിളാണ് പോസിറ്റീവായത്.