കേരളം

kerala

ETV Bharat / bharat

ഓര്‍ഡര്‍ ചെയ്‌തത് ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക്ക് ; ലഭിച്ചത് 'എ ഫോര്‍' ഷീറ്റുകള്‍...! - ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ കിട്ടിയത് പേപ്പര്‍ ബണ്ടില്‍

മാക് ബുക്കിനുപകരം ലഭിച്ചത് എ.ഫോര്‍ വലിപ്പത്തിലുള്ള വെളുത്ത പേപ്പര്‍ ഷീറ്റുകളുടെ കെട്ട്

A Young Man Got Paper Bundle Instead of Mac Book When He ordered on Amazon  ordered Mac Book got paper bundle in Kukatpally  ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ കിട്ടിയത് പേപ്പര്‍ ബണ്ടില്‍  തെലങ്കാനയിലെ കുക്കട്‌പള്ളിയില്‍ മാക്‌ ബുക്കിന് പകരം ലഭിച്ചത് 'എ ഫോര്‍' ഷീറ്റുകള്‍
ഓര്‍ഡര്‍ ചെയ്‌തത് ഒരു ലക്ഷത്തിന്‍റെ മാക്‌ ബുക്കിന്; ലഭിച്ചത് 'എ ഫോര്‍' ഷീറ്റുകള്‍

By

Published : Mar 30, 2022, 4:31 PM IST

Updated : Mar 30, 2022, 5:29 PM IST

ഹൈദരാബാദ് :ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവയ്‌ക്ക് പകരം കല്ലും മണ്ണുമൊക്കെ വരുന്ന വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് അറിഞ്ഞതാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനിടെ, സമാന സംഭവം തെലങ്കാനയിലെ കുക്കട്‌പള്ളിയില്‍ ഉണ്ടായിരിക്കുകയാണ്. ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ കിട്ടിയത് ഒരു കെട്ട് എ.ഫോര്‍ ഷീറ്റ്.

ലാപ്‌ടോപ് ഓര്‍ഡര്‍ ചെയ്‌തപ്പോള്‍ കിട്ടിയത് ഒരു കെട്ട് എ.ഫോര്‍ ഷീറ്റ്

പൊലീസ് പറയുന്നതിങ്ങനെ :കുക്കട്‌പള്ളി സ്വദേശിയായ യശ്വന്ത് ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ ആപ്പിള്‍ മാക് ബുക് ഓർഡർ ചെയ്‌തു. ഇതിനായി 1,05,000 ഓൺലൈനായി അടയ്ക്കുകയും ചെയ്‌തു. ഇതുപ്രകാരം ചൊവ്വാഴ്‌ച യുവാവിന് ആമസോണിൽ നിന്ന് ഒരു പാഴ്‌സല്‍ ലഭിച്ചു.

തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. മാക് ബുക്കിനുപകരം ലഭിച്ചത് എ.ഫോര്‍ വലിപ്പത്തിലുള്ള വെളുത്ത പേപ്പര്‍ ഷീറ്റുകളുടെ കെട്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് ഇത് അറ്റാച്ച് ചെയ്‌ത് ആമസോൺ സി.ഇ.ഒയ്ക്ക് ജി മെയില്‍ വഴി പരാതി അയച്ചു.

ALSO READ |പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന ഇന്ധനവില എങ്ങനെ വര്‍ധിപ്പിയ്ക്കാമെന്നതിന് ; പരിഹാസവുമായി രാഹുല്‍ ഗാന്ധി

ഈ വെബ്‌സൈറ്റിലെ മറ്റ് ഉദ്യോഗസ്ഥർക്കും വീഡിയോ സഹിതം പരാതി നല്‍കി. എന്നാൽ, അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്ന് സൈബറാബാദ് സൈബർ ക്രൈം പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. സൈബറാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Mar 30, 2022, 5:29 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details