കേരളം

kerala

ETV Bharat / bharat

Manipur Violence : അവിശ്വാസ പ്രമേയാവശ്യത്തിന് ലോക്‌സഭ സ്‌പീക്കറുടെ അംഗീകാരം ; പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നിര്‍ത്തിവച്ചു - കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി

ഇന്ന് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക്‌ തയ്യാറാകണമെന്നും പ്രസ്‌താവന നടത്തണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനാലാണിതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

No confidence motion  Opposition to bring no confidence motion  no confidence motion in Lok Sabha  Lok Sabha  no confidence motion against government  ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം  അവിശ്വാസ പ്രമേയം  മണിപ്പൂര്‍  കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി  അധീര്‍ രഞ്ജന്‍ ചൗധരി
പ്രതിപക്ഷ പാര്‍ട്ടികള്‍

By

Published : Jul 26, 2023, 7:19 AM IST

Updated : Jul 26, 2023, 12:54 PM IST

ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം എന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ സഭ നടപടികള്‍ ഉച്ചയ്‌ക്ക് 2 മണിവരെ നിര്‍ത്തിവച്ചു. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ന് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭ സ്‌പീക്കറുടെ ഓഫിസിൽ കോണ്‍ഗ്രസ് നോട്ടിസ് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയാവശ്യം ലോക്‌സഭ സ്‌പീക്കർ ഓം ബിർള അംഗീകരിച്ചു. മണിപ്പൂരിലെ അതിക്രമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി വിശദമായ പ്രതികരണം നടത്തണമെന്ന പ്രതിപക്ഷാവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ അവിശ്വാസ പ്രമേയമല്ലാതെ മറ്റ് വഴിയില്ലെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗെഗോയ് പ്രമേയം അവതരിപ്പിക്കുമെന്ന് ലോക്‌സഭയിലെ പാർട്ടി വിപ്പ് മാണിക്കം ടാഗോർ പറഞ്ഞു.

'ഇന്ത്യ സഖ്യം ഒരുമിച്ചാണ്, ഇതാണ് ഇന്ത്യൻ സഖ്യത്തിന്‍റെ ആശയം. കോൺഗ്രസ് പാർട്ടിയുടെ നേതാവ് പ്രമേയം അവതരിപ്പിക്കും. സർക്കാരിന്‍റെ ധാർഷ്ട്യം തകർക്കാനും മണിപ്പൂരിനെക്കുറിച്ച് അവരെ സംസാരിപ്പിക്കാനും ഈ അവസാന ആയുധം ഉപയോഗിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഞങ്ങൾക്ക് തോന്നുന്നു' -ടാഗോര്‍ വ്യക്തമാക്കി.

മണിപ്പൂർ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്‍റിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ തീരുമാനിച്ചതായി മുന്നണിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ആവശ്യം നിരസിക്കുകയാണ്. അതൊരു നിരുപദ്രവകരമായ ആവശ്യമായിരുന്നിട്ടും, അദ്ദേഹം പരിഗണിക്കുന്നില്ല. അതിനാലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ചിന്തിച്ചത്. പ്രതിപക്ഷത്തിന്‍റെ വാദങ്ങള്‍ക്കും, സർക്കാരിനെതിരായ ആരോപണങ്ങൾക്കും പ്രധാനമന്ത്രി തന്നെ ഉത്തരം നൽകുമെന്ന് വിശ്വസിക്കുന്നു' - കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നു.

മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവന നടത്തണമെന്നും പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതിരുന്നതോടെ ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍, ജൂലൈ 20ന് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍, ഇരു സഭകളും ആവര്‍ത്തിച്ച് നിര്‍ത്തിവയ്‌ക്കേണ്ടുന്ന സാഹചര്യമുണ്ടായി. മണിപ്പൂരിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

Last Updated : Jul 26, 2023, 12:54 PM IST

ABOUT THE AUTHOR

...view details