ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികളും സർക്കാരും തമ്മിൽ പോര് കനക്കുന്നു. അദാനി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ വന്ന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ ഉച്ചയ്‌ക്ക് രണ്ട് മണി വരെ പിരിഞ്ഞു.
കോൺഗ്രസ്, സിപിഎം, എഎപി, ടിആർഎസ്, സിപിഐ എന്നീ പാർട്ടികൾ മറ്റുനടപടികളിലേക്ക് കടക്കാതെ സഭ ഓഹരിവിവാദം ചർച്ച ചെയ്യണമെന്ന് നോട്ടിസ് നൽകിയെങ്കിലും അവ ക്രമപ്രകാരമല്ലെന്നു കാട്ടി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ അതു സ്വീകരിക്കാത്തതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.