ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് കോടതിക്ക് മാത്രമാണ് തീരുമാനമെടുക്കാൻ കഴിയുന്നതെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അളഗിരി. പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ചാൽ 25 വർഷത്തിൽ കൂടുതലായി ജയിലിൽ കഴിയുന്ന തമിഴ് തടവുകാരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം; കോടതി തീരുമാനിക്കുമെന്ന് തമിഴ്നാട് കോൺഗ്രസ് - തമിഴ്നാട് കോൺഗ്രസ്
പ്രതികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് കോടതി തീരുമാനിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികൾ സമ്മർദം ചെലുത്തി പ്രതികളെ മോചിപ്പിച്ചാൽ അത് അംഗീകരിക്കില്ലെന്നും തമിഴ്‌നാട് കോൺഗ്രസ്
പ്രതികളെ മോചിപ്പിക്കുന്നതിനെ കുറിച്ച് കോടതി തീരുമാനിക്കും. മറ്റ് രാഷ്ട്രീയ പാർട്ടികൾ സമ്മർദം ചെലുത്തി ഏഴ് പ്രതികളെ മോചിപ്പിച്ചാൽ അത് അംഗീകരിക്കില്ല. കൊലപാതകം ചെയ്തവർ കുറ്റവാളികളാണ്. അല്ലാതെ തമിഴിന്‍റെ സ്വത്വമല്ല ലഭിക്കേണ്ടത്. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ അപേക്ഷ ഗവർണറുടെ അനുമതിക്കായി 2018 സെപ്റ്റംബർ ഒമ്പത് മുതൽ കാത്തിരിക്കുകയാണ്.
കേസിലെ കുറ്റവാളിയായ എ.ജി പേരറിവാളന്‍റെ റെമിഷൻ ഹർജിയിൽ രണ്ടുവർഷമായി തീരുമാനമെടുക്കാത്തതിൽ സുപ്രീം കോടതി തമിഴ്‌നാട് ഗവർണറോട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 1991 മെയ് 21 ന് രാത്രി തമിഴ്‌നാട്ടിലെ ശ്രീപെരമ്പുദൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലത്തിന്‍റെ (എൽടിടിഇ) ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.