ചണ്ഡീഗഢ്: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്കുള്ള കൊവിഡ് വാക്സിനേ അവശേഷിക്കുന്നുള്ളൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. 5.7 ലക്ഷം ഡോസ് വാക്സിനേ സംസ്ഥാനത്ത് നിലവിലുള്ളൂ. ദിവസവും 85,000 മുതൽ 90,000 വരെ ആളുകൾക്ക് നൽകാറുണ്ട്. ദിവസവും രണ്ട് ലക്ഷം ഡോസ് നല്‍കിയാല്‍ മൂന്ന് ദിവസം കൊണ്ട് തീർന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കൂടുതൽ വായിക്കാൻ:മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും
വാക്സിന്‍റെ വിതരണ ഷെഡ്യൂളുകൾ കിട്ടാൻ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കത്തുകളയച്ചിട്ടുണ്ട്. 16 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ വാക്സിനേഷനായി വരുന്ന ആളുകളുടെ തോത് വളരെ കുറവാണെന്നും അമരീന്ദര്‍ വ്യക്തമാക്കി.