ചെന്നൈ: ബിയർ കുപ്പി വിതരണം ചെയ്ത ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണുമായി ബന്ധപെട്ട് ന്യൂ അവടി റോഡിലെ കെജി റോഡിൽ നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലാകുന്നത്. ചെന്നൈ കോടമ്പക്കം സ്വദേശി പ്രസന്ന വെങ്കിടേഷാണ് അറസ്‌റ്റിലായത്.
ബിയര്‍ എത്തിക്കാൻ 'ഫുഡ് ഡെലിവറി'; ചെന്നൈയില്‍ യുവാവ് പിടിയില്‍ - zomato
ചെന്നൈയിലാണ് സംഭവം. ഇയാളിൽ നിന്ന് പത്ത് കുപ്പി ബിയറും പൊലീസ് പിടിച്ചെടുത്തുയ
ബിയർ കുപ്പി വിതരണം ചെയ്ത ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് അറസ്റ്റിൽ
ഇയാളിൽ നിന്ന് പത്ത് കുപ്പി ബിയർ പൊലീസ് പിടിച്ചെടുത്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർ കാർത്തികേയന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്. ആവശ്യകാർക്ക് ഓർഡർ അനുസരിച്ച് ബിയർ എത്തിച്ചു കൊടുത്തിരുന്നെന്ന് പ്രതി സമ്മതിച്ചു.
Also Read:നായയെ ബലൂണുകളിൽ കെട്ടി പറത്തിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ