ന്യൂഡല്‍ഹി:കേന്ദ്രഭരണ പ്രദേശങ്ങളിലുള്‍പ്പെടെ 32 സംസ്ഥാനങ്ങളിലും വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി സജീവമായി നടപ്പാക്കിയതായി ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു. 70 കോടി ഗുണഭോക്താക്കൾ ഇതിനകം പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ നേടുന്നുണ്ട്. നാല് സംസ്ഥാനങ്ങളിലും, ഒരു കേന്ദ്ര ഭരണ പ്രദേശത്തും പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. പശ്ചിമ ബംഗാൾ, അസം, ദില്ലി, ഛത്തീസ്‌ഗഡ് എന്നിവയാണ് പദ്ദതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലും വര്‍ഷാവസാനത്തോടെ വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി നടപ്പാക്കാനുള്ള പ്രക്രിയകള്‍ ആരംഭിക്കും.
രാജ്യമൊട്ടാകെ ഒറ്റ റേഷന്‍ കാര്‍ഡ്; ആനുകൂല്യം 70 കോടി ഗുണഭോക്താക്കൾക്ക് - വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതി
കുടിയേറ്റക്കാരും തൊഴിലാളികളുമാണ് പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കൾ.
കുടിയേറ്റക്കാരും തൊഴിലാളികളുമാണ് പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കൾ. മെച്ചപ്പെട്ട ജീവിതത്തിനായി അന്യസംസ്ഥാനങ്ങളില്‍ പോകുന്നവര്‍ക്കും പദ്ധതി വഴി ഭക്ഷ്യ സുരക്ഷ ലഭിക്കും. ഏതാണ്ട് 81 കോടി ഗുണഭോക്താക്കൾക്ക് ഇപ്പോൾ സർക്കാർ അംഗീകാരമുള്ള ഏതെങ്കിലും റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങാൻ സാധിക്കുന്നതാണ്.
റേഷൻ കാർഡ് ഉടമകൾക്ക് കിലോയ്ക്ക് 3 രൂപ നിരക്കിൽ 5 കിലോ അരിയും, 2 രൂപ നിരക്കില്‍ ഗോതമ്പും ലഭിക്കും. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ, പിഡിഎസ് സ്റ്റോറുകളിൽ ഇ-പോസ് മെഷീനുകൾ ഇൻസ്റ്റാൾ ചെയ്യണം. ആധാര്‍ കാര്‍ഡ് വഴിയും ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കും. ഇതിന് അഖിലേന്ത്യാ സാധുത ഉണ്ടായിരിക്കുന്നതായിരിക്കും. ഗുണഭോക്താക്കൾ അവരുടെ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ ഉപയോഗിച്ച്, ഗുണഭോക്താക്കൾക്ക് അവരുടെ റേഷൻ ക്വാട്ട എളുപ്പത്തിൽ വാങ്ങാൻ സാധിക്കുന്നതാണ്.