ക്വാറി അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക് - Mathur quarry accident
സംഭവ സ്ഥലത്തുവെച്ച് തന്നെ ഒരു മരണം സംഭവിക്കുകയായിരുന്നു.
ക്വാറി അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ മാത്തൂർ ജില്ലയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ക്വാറിയിൽ പാറ പൊട്ടി തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 30 പേരിലധികം പേർ ജോലി ചെയ്യുന്ന ക്വാറിയിലാണ് അപകടം സംഭവിച്ചത്. രക്ഷാ പ്രവർത്തകർ സംഭവ സ്ഥലത്തെത്തി.
Last Updated : Feb 4, 2021, 2:08 PM IST