കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Mask Enforcement Day

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ത്രിപുര സർക്കാർ

Tripura, Covid, fight  ത്രിപുര സർക്കാർ  ത്രിപുര കൊവിഡ്  ത്രിപുരയിൽ 21 പേർക്ക് കൂടി കൊവിഡ്  മാസ്ക് എൻഫോഴ്സ്മെന്‍റ് ദിനം  Tripura  Mask Enforcement Day  Chief Secretary of Tripura
ത്രിപുരയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 8, 2021, 10:43 AM IST

അഗർത്തല:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ത്രിപുരയിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം. അതേസമയം കൊവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ യാത്രാ ചരിത്രമുണ്ടെന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

അതിർത്തികളിൽ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നൂറ് ശതമാനം ആളുകളിലും താപനില പരിശോധിക്കും. എല്ലാ ശനിയാഴ്ചയും മാസ്ക് എൻഫോഴ്സ്മെന്‍റ് ദിനം ആചരിക്കുമെന്നും ത്രിപുര ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. കൂടാതെ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്നും വ്യക്കതമാക്കി.

ഓഫീസുകൾ, സ്കൂൾ, കോളജുകൾ തുടങ്ങിയവ ശുചീകരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ 20 പേരിൽ കൂടുതലുള്ള മീറ്റിംഗുകൾ നടത്തില്ല. എല്ലാവരും സാമൂഹിക അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടതെന്നും വിജ്ഞാപനത്തിൽ പറയുന്നു. സർക്കാർ സ്ഥാപനങ്ങളിൽ സന്ദർസകരുടെ എണ്ണം നിയന്ത്രിക്കും. എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണം. പൊതുപരിപാടികൾ, കായിക പരിപാടികൾ എല്ലാം ഒഴിവാക്കാനും സർക്കാർ ഉത്തരവിട്ടു.

ABOUT THE AUTHOR

...view details