ചെന്നൈ: ഒളിമ്പിക്‌സിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ തമിഴ്‌നാട് സ്വദേശി എസ്. ധനലക്ഷ്‌മി അറിഞ്ഞിരുന്നില്ല താൻ പറന്നിറങ്ങുന്നത് ഒരിക്കലും മറക്കാൻ ആവാത്ത വേദനയിലേക്ക് ആയിരിക്കുമെന്ന്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ തന്നെ സ്വകരിക്കാനെത്തിയ അമ്മയോടും മറ്റും തിരക്കിയത് ചേച്ചി എവിടെ അവളെ കണ്ടില്ലല്ലോ എന്നാണ്.
സഹോദരിയുടെ വേർപാട് അറിഞ്ഞ് പൊട്ടിക്കരയുന്ന ധനലക്ഷ്‌മി Also Read: 'ഇത്രയും കരുത്തുള്ള പേസ് നിരയെ കണ്ടിട്ടില്ല'; ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി ഇൻസമാം ഉൾ ഹഖ്
അപ്പോൾ മാത്രമാണ് അത്രയും ദിവസം മറച്ചുവച്ച സഹോദരിയുടെ മരണ വിവരം ധനലക്ഷ്മി അറിയുന്നത്. എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയ ധനലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു. കഴിഞ്ഞ ജൂലൈ 12ന് ആണ് ധനലക്ഷ്മിയുടെ സഹോദരി ഗായത്രി ഹൃദയാഘാതം മൂലം മരിച്ചത്. പട്യാലയിൽ പരിശീലനത്തിലായിരുന്ന ധനലക്ഷ്മിയെ ഈ വിവരം അറിയിച്ചിരുന്നില്ല. സഹോദരി പോയതറിയാതെയാണ് അവൾ ടോക്കിയോയിലേക്ക് യാത്രയായത്.
ഇന്ത്യയുടെ 4x400 മിക്‌സഡ് റിലേ റിസർവ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്‌മി. പതിനാലാം വയസിലാണ് ധനലക്ഷ്‌മിക്ക് പിതാവിനെ നഷ്ടപ്പെട്ടത്. പിന്നീടുള്ള ജീവിതത്തിൽ അമ്മയും സഹോദരിമാരുമായിരുന്നു പിന്തുണ. 2019ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ 200 മീറ്റർ വിഭാഗത്തിൽ പി.ടി ഉഷയുടെ റെക്കോഡ് തകർത്ത ആളാണ് ധനലക്ഷ്‌മി. ദേശീയ താരങ്ങളായ ഹിമ ദാസിനെയും ദ്യുതി ചന്ദിനെയും 100 മീറ്റർ മത്സരത്തിൽ പിന്തള്ളയതോടെയാണ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ ധനലക്ഷ്‌മി ഇടം നേടിയത്.