അമ്രാവതി (മഹാരാഷ്‌ട്ര): അമ്രാവതി നഗരത്തിലെ പ്രഭാത് ചൗക്കിൽ പഴയ കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു. ഇന്ന് (ഒക്‌ടോബർ 30) ഉച്ചയ്ക്ക് ഒന്നരയോടെയാണ് കെട്ടിടം തകർന്നത്. ഈ സമയം കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള രാജ്‌ദീപ് ബാച്ച് കടയിൽ ജോലി ചെയ്‌തിരുന്നവരാണ് മരിച്ചത്.
അമ്രാവതിയിൽ പഴയ കെട്ടിടം തകർന്നുവീണു; കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് ദാരുണാന്ത്യം - അമ്രാവതി എംപി നവനീത് റാണ
കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള രാജ്‌ദീപ് ബാച്ച് കടയിൽ ജോലി ചെയ്‌തിരുന്നവരാണ് മരിച്ചത്. രണ്ടുപേരുടെ മൃതദേഹങ്ങൾ ഉടൻ കണ്ടെടുത്തു.
കെട്ടിടം തകർന്നപ്പോൾ അഞ്ച് പേരും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഉടൻ കണ്ടെടുത്തു. സംഭവം അറിഞ്ഞയുടൻ അമ്രാവതി എംപി നവനീത് റാണ, അമ്രാവതി മുൻ മേയർ മിലിന്ദ് ചിമോട്ടെ, വിലാസ് ഇൻഗോൾ, കോൺഗ്രസ് സിറ്റി പ്രസിഡന്‍റ് ബബ്‌ലു ഷെഖാവത്ത് എന്നിവർ സ്ഥലത്തെത്തി.
ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്നും ഈ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വർഷമായി നഗരസഭ ഭരണസമിതി നോട്ടീസ് നൽകുന്നുണ്ട്. എന്നാൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് സിറ്റി പ്രസിഡന്‍റ് ബബ്‌ലു ഷെഖാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.