ഭുവനേശ്വർ:ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍. ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒഡീഷയിലെ ബാലസോറിലുണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽ വളരെ ദുഃഖമുണ്ട്. തന്‍റെ ചിന്ത ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണ്. രക്ഷാപ്രവർത്തനം വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർഥിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചു.
'ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്, രാഹുൽഗാന്ധി, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ, യുഎൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് സിസബ കൊറോസി എന്നിവരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
ഹെൽപ് ലൈൻ നമ്പറുകൾ
- ഹൗറ ഹെൽപ് ലൈൻ നമ്പർ-033-26382217
- കെജിപി ഹെൽപ് ലൈൻ-8972073925, 9332392339
- ബിഎല്‍എസ് ഹെൽപ് ലൈൻ-8249591559, 79784218322
- എസ്എച്ച്എം ഹെൽപ് ലൈൻ-9903370746
അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ. 'ഒഡിഷയിലെ ബാലസോറിൽ കോറോമണ്ടൽ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ട ദാരുണമായ സംഭവത്തിൽ വേദനയുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിക്കുന്നു.' എന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ യാത്രക്കാർ മരിച്ചെന്ന വാർത്തയിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് സിസബ കൊറോസി പറഞ്ഞു.
സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഷാലിമാർ-കൊറോമണ്ടൽ എക്‌സ്‌പ്രസ് ബാലസോറിന് സമീപം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച സംഭവത്തിന്‍റെ നടുക്കത്തിലാണ് താൻ. 033- 22143526/ 22535185 എന്ന നമ്പറുകളിൽ തങ്ങളുടെ എമർജൻസി കൺട്രോൾ റൂം ഒരേസമയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഒഡിഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും സഹകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുമായി തങ്ങളുടെ 5-6 അംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.
ഒഡിഷയിൽ ഇന്ന് ദുഃഖാചരണം : ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഒഡിഷയില്‍ ശനിയാഴ്‌ച ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിക്കുകയായിരുന്നു.