കേരളം

kerala

ETV Bharat / bharat

Odisha Train Tragedy CBI Files Chargesheet ഒഡിഷ ട്രെയിൻ ദുരന്തം; അറസ്റ്റിലായ 3 റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ - CBI files chargesheet on Odisha Train Tragedy

CBI files chargesheet against three railway officials സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

ബാലസോർ ട്രെയിൻ അപകടം  ഒഡിഷ ട്രെയിൻ അപകടം  സിബിഐ  CBI  സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ  ഇന്ത്യൻ റെയിൽവേ  Odisha Train Tragedy  Balasore train accident  Odisha train mishap  CBI files chargesheet on Odisha Train Tragedy
Odisha Train Tragedy

By ETV Bharat Kerala Team

Published : Sep 2, 2023, 6:05 PM IST

ന്യൂഡൽഹി:293 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടവുമായി (Odisha Train Tragedy) ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു (Odisha Train Tragedy CBI files chargesheet). സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

സിബിഐ അറസ്റ്റ് ചെയ്‌തതിനെത്തുടർന്ന് റെയിൽവേ ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മൂന്ന് പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ), 201 (തെളിവ് നശിപ്പിക്കൽ), റെയിൽവേ നിയമത്തിലെ സെക്ഷൻ 153 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരമാണ് സിബിഐ അപകടത്തിന്‍റെ അന്വേഷണം ഏറ്റെടുത്തത്. റെയിൽവേ ബോർഡിന്‍റെ ശുപാർശ പ്രകാരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് സിബിഐ അപകടസ്ഥലം വിശദമായി പരിശോധിക്കുകയും റെയിൽവേയിലെ നിരവധി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ റിലേ പാനലും ലോഗ് ബുക്കും മറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സ്റ്റേഷന്‍ സീല്‍ ചെയ്യുകയും ചെയ്‌തിരുന്നു. കൂടാതെ സ്റ്റേഷനിലെ സിഗ്നല്‍ വിഭാഗം ജൂനിയര്‍ എഞ്ചിനീയറുടെ വാടക വീടും സംഘം സീല്‍ ചെയ്‌തിരുന്നു. കൂടാതെ അന്വേഷണ ദിവസങ്ങളിൽ സിഗ്നല്‍ സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനവും അന്വേഷണ സംഘം വിലക്കിയിരുന്നു.

രാജ്യത്തെ നടുക്കിയ ദുരന്തം : ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം ഉണ്ടായത്. ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്‌, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടത്തിൽ 293 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ബാലസോറിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ ഷാലിമാർ-ചെന്നൈ കോറമണ്ഡല്‍ എക്‌സ്‌പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിനിലെ 10-12 കോച്ചുകൾ പാളം തെറ്റി എതിർ ട്രാക്കിലേക്ക് നീങ്ങിയാണ് അപകടം ഉണ്ടായത്. തുടർന്ന്, യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്‌പ്രസ് അതിവേഗത്തിൽ അപകടത്തിൽപ്പെട്ട വണ്ടികളുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍പെട്ട കോറമണ്ഡല്‍ എക്‌സ്‌പ്രസില്‍ 1,257 റിസര്‍വ് ചെയ്‌ത യാത്രക്കാരും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്‌പ്രസിൽ 1,039 റിസർവ് ചെയ്‌ത യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കണക്ക്. അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലം സന്ദർശിക്കുകയും കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇത് കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details