കട്ടക്ക് (ഒഡിഷ): സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്‌ജി സുബാസ് ബിഹാരി (49) ആത്മഹത്യ ചെയ്‌ത നിലയില്‍. ഒഡിഷ നഗരത്തിലുള്ള സിഡിഎ സെക്‌ടര്‍ ഒമ്പതിലുള്ള ഔദ്യോഗിക വസതിയിൽ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഡ്‌ജിയുടെ മരണത്തില്‍ ഒഡിഷ പൊലീസ് അന്വേഷണം ആരംഭിച്ചു.
പോക്‌സോ കോടതി ജഡ്‌ജി ക്വാർട്ടേഴ്‌സിനുള്ളില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു - സിഡിഎ സെക്‌ടർ ഒമ്പത് ഏരിയ
ഒഡിഷയിലെ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്‌ജി സുബാസ് ബിഹാരിയെ ഔദ്യോഗിക ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഒഡിഷയിലെ കട്ടക്ക് നഗരത്തിലുള്ള സിഡിഎ സെക്‌ടർ ഒമ്പത് ഏരിയയിലെ ഔദ്യോഗിക ക്വാർട്ടേഴ്‌സിലാണ് പ്രത്യേക പോക്‌സോ കോടതിയിലെ ജഡ്‌ജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ജസ്‌റ്റിസ് ബിഹാരി ബുധനാഴ്‌ച (31.08.2022) മുതൽ അവധിയിൽ പോയിരുന്നുവെന്നും ഇന്ന് (02.09.2022) തിരിച്ച് ജോലിയില്‍ പ്രവേശിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അവധി ഒരു ദിവസത്തേക്ക് കൂടി നീട്ടുന്ന കാര്യം ഇദ്ദേഹം ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജാജ്‌പൂർ സ്വദേശിയായ ജസ്‌റ്റിസ് സുബാസ് ബിഹാരിക്ക് ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.