ഖുർദ (ഒഡീഷ): ലഖിംപൂർ സംഭവത്തിന് സമാനമായി ഒഡിഷയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് എംഎൽഎ വാഹനം ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഭവത്തിലും ശേഷമുണ്ടായ സംഘർഷത്തിലും രണ്ട് മാധ്യമപ്രവർത്തകരും ഏഴ് പൊലീസുകാരും ഉൾപ്പെടെ 20ലധികം പേർക്ക് പരിക്കേറ്റു. ഖുർദ ജില്ലയിലെ ബാൻപൂരിലാണ് സംഭവം.
ബിജെഡി എംഎല്‍എ പ്രശാന്ത് ജഗ്‌ദേവാണ് ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. മദ്യപിച്ചാണ് എംഎൽഎ വാഹനമോടിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എംഎല്‍എയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു. എംഎല്‍എയുടെ വാഹനം അടിച്ചുതകർത്തു.
ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ Also read: ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും
ഖുർദ ജില്ലയിലെ ബാൻപൂർ ബ്ലോക്ക് ഓഫിസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാൻപൂരിലേക്ക് പോകുകയായിരുന്നു എംഎല്‍എ. എന്നാല്‍ ബ്ലോക്ക് ഓഫിസിന് മുന്നിൽ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പ്രശാന്ത് ജഗ്‌ദേവ് തന്‍റെ വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രകോപിതരായ നാട്ടുകാർ എംഎല്‍എയെ കൈയ്യേറ്റം ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ജഗ്‌ദേവിനെ പൊലീസാണ് ഭുവനേശ്വറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബിജെപി നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രശാന്ത് ജഗ്ദേവിനെ ബിജെഡിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഒരു മാസത്തിന് ശേഷം എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്‌തു.