ഭുവനേശ്വർ :ഒഡിഷയിൽ 11,099 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 21 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,44,401 ആയി ഉയർന്നു. വൈറസ് ബാധിച്ച് ഇതുവരെ 2,378 പേരാണ് മരിച്ചത്. 1,05,375 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. 10,2422 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 5,36,595 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 6,214 പേര്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുള്ളവരാണ്.
ഒഡിഷയിൽ 11,099 പേർക്ക് കൂടി കൊവിഡ് - Odisha logs 11,099 fresh COVID-19
വൈറസ് ബാധിച്ച് 21 മരണം കൂടി റിപ്പോർട്ട് ചെയ്തു.
Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഭാവ്നഗറിലെത്തി
തലസ്ഥാനമായ ഭുവനേശ്വർ ഉൾപ്പെടുന്ന ഖുർദ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,460 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. സുന്ദർഗഡ് 983, കട്ടക്ക് 867, അങ്കുൽ 552, സംബാൽപൂർ 547 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. ഒഡിഷയിൽ ഇതുവരെ 1.10 കോടി സാമ്പിൾ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, ഇതിൽ 60,510 സാമ്പിളുകൾ ചൊവ്വാഴ്ച പരിശോധന നടത്തി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് 5.83 ശതമാനമാണ്. പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ജൂൺ ഒന്ന് വരെ നീട്ടി.