ഭൂവനേശ്വര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് 2800 മെട്രിക് ടൺ ഓക്സിജൻ അയച്ച് ഒഡിഷ. 153 ടാങ്കറുകളിലായി 2879.08 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് എട്ട് സംസ്ഥാനങ്ങളിലേക്ക് വെള്ളിയാഴ്ച വരെ അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
യു.പി അടക്കമുള്ള എട്ടു സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിച്ച് ഒഡിഷ
153 ടാങ്കറുകളിലായി 2879.08 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് എട്ട് സംസ്ഥാനങ്ങളിലേക്ക് വെള്ളിയാഴ്ച വരെ അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ ഓക്സിജന്‍ ടാങ്കറുകള്‍ക്ക് റൂർക്കേല, ജജ്പൂർ, ധെങ്കനാൽ, അങ്കുൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒഡീഷ പൊലീസ് അകമ്പടി സേവിച്ചു. ആന്ധ്രാ പ്രദേശിലേക്ക് 1035.36 മെട്രിക് ടൺ, തെലങ്കാന 702.43 മെട്രിക് ടൺ, മധ്യപ്രദേശ് 318.35 മെട്രിക് ടൺ, ഹരിയാന 297.66 മെട്രിക് ടൺ, ഉത്തർപ്രദേശ് 238.43 മെട്രിക് ടൺ, ഛത്തീസ്ഗഡ് 121.32 മെട്രിക് ടൺ, മഹാരാഷ്ട്ര 112.06 മെട്രിക് ടൺ തമിഴ്‌നാട് 53.46 മെട്രിക് ടൺ എന്നിങ്ങനെയാണ് ഓക്സിജന്‍ അയച്ചതെന്ന് അധികൃതർ അറിയിച്ചു. ഓക്സിജന്‍ വിതരണത്തിനായി ഒഡീഷ സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു. ലോഡിങിനും ഗതാഗതത്തിനുമുള്ള ഏകോപിത നടപടി സുഗമമാക്കാനാണ് സമിതി.