ജാജ്‌പൂർ (ഒഡിഷ): നവജാത ശിശുവിനെ 12,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ. ജാജ്‌പൂർ ജില്ലയിലെ ധർമ്മശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ സണറായിപ്പാറയിലാണ് ദമ്പതികൾ പെൺകുഞ്ഞിനെ വിറ്റത്. വ്യാഴാഴ്‌ച കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് കുഞ്ഞ് ജനിച്ചത്.
ദമ്പതികൾക്ക് മറ്റ് മൂന്ന് പെൺമക്കളുണ്ട്. നാലാമതും ജനിച്ചത് പെൺകുഞ്ഞായതിനാലാണ് ദമ്പതികൾ മഹാകലാപദയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാത ശിശുവിനെ വിറ്റത്.