നാഗ്പൂർ: ഡാൻസ് സീസണിന്റെ മറവിൽ നാഗ്പൂരിൽ നഗ്ന നൃത്ത പരിപാടി. ഉംരെദ്, കുഹി താലൂക്കുകളിലെ ചില ഗ്രാമങ്ങളിലാണ് നഗ്ന നൃത്തം സംഘടിപ്പിച്ചത്. അടച്ചിട്ട പന്തലിലാണ് പരിപാടി സംഘടിപ്പിച്ചത്.
നഗ്ന നൃത്തം നടക്കുന്നതായി പൊലീസിന് അറിവില്ലായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായപ്പോഴാണ് പൊലീസ് പരിപാടിയെ കുറിച്ച് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഐപിസി, മഹാരാഷ്ട്ര പൊലീസ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് വകുപ്പുകൾ പ്രകാരം ഉംരെദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.