കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിലെ 'ബുദ്ധിയുള്ള എടിഎം കള്ളന്മാരെ' തേടി പൊലീസ് ഹരിയാനയിലേക്ക്

എടിഎം മെഷീനുകളിലുടെ പണം പിൻവലിക്കാൻ ശ്രമിച്ച് 20 സെക്കൻഡിനുള്ളില്‍ പണം കൈകലാക്കുന്ന രീതിയാണ് നാലംഗ സംഘം വ്യാപകമായി ഉപയോഗിച്ചത്. 48 ലക്ഷം രൂപ ഈ അതിബുദ്ധിയിലൂടെ ഇവര്‍ തട്ടിയെടുത്തു

Novel ATM Robbery: TN Cops Nab Suspect in Newat's Haryana  Search on for Trio  ATM Robbery  Tamilnadu ATM robbery  Mewat team haryana behind ATM robbery  പണം കവർന്നത് ഒറ്റ എടിഎം കാർഡ് വഴി  തമിഴ്നാട് എടിഎം കവർച്ച  തമിഴ്നാട് പൊലീസ്  ഹരിയാന മേവത്ത് സംഘം  ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ
'ഒറ്റ എടിഎം കാർഡ്, കവർന്നത് 48 ലക്ഷം'; തമിഴ്നാട് എടിഎം കവർച്ചയ്ക്ക് പിന്നിൽ മേവത്ത് സംഘം

By

Published : Jun 24, 2021, 10:24 AM IST

ചെന്നൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ച കുറ്റകൃത്യങ്ങളെ തടയുക മാത്രമല്ല, എങ്ങനെ വിദഗ്ധമായി കുറ്റകൃത്യം ചെയ്യാമെന്നതിന്‍റെ കൂടി പാഠമാണ്. കുറ്റവാളികൾ അന്താഷ്ട്ര രീതിയിലാണിപ്പോള്‍ കവർച്ച നടത്തുന്നതെന്നാണ് പഠനങ്ങൾ. അതിനായി ഇവർ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഇതിനൊരു ഉത്തമോദഹരണമാണ് തമിഴ്നാട്ടിലെ എടിഎം കവർച്ച.

ഒറ്റ എടിഎം കാര്‍ഡ്, തട്ടിയത് 48 ലക്ഷം രൂപ

സംസ്ഥാനത്തെ എസ്ബിഐയുടെ 19 എടിഎമ്മുകളില്‍ നിന്നായി 48 ലക്ഷം രൂപയാണ് 'ബുദ്ധിയുള്ള മോഷ്ടാക്കള്‍' കവര്‍ന്നത്. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്. പ്രത്യേകത ഇതൊന്നും അല്ല. ഈ കവർച്ചയെല്ലാം നടന്നത് ഒറ്റ എടിഎം കാർഡ് ഉപയോഗിച്ചാണ്. ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ മാത്രമാണ് സംഘം ലക്ഷ്യമിട്ടതെന്ന് വ്യക്തമായപ്പോൾ, എസ്‌ബി‌ഐ ഉടൻ തന്നെ അവയിലൂടെ പണം വിതരണം ചെയ്യുന്നത് നിർത്തി പൊലീസിനെ സമീപിച്ചു.

പണം കവർന്നത് ഒറ്റ എടിഎം കാർഡ് വഴി

നഗരത്തിലെ എസ്‌ബി‌ഐയുടെ ഷെനോയ് നഗർ ശാഖയാണ് ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ സാധാരണ കവർച്ച പോലെ അക്കൗണ്ടിൽ നിന്നല്ല പണം നഷ്ടമായിരിക്കുന്നത്. കവർച്ച സംഘം നേരിട്ട് എടിഎം മെഷിനുകളിൽ നിന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് യുവാക്കൾ സംശയാസ്പദമായി പണം എടുക്കുന്നതായി കണ്ടെത്തി. നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

190 തവണ, ഒരു എടിഎം, 17 ലക്ഷം

സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാമെറ്റിൽ 190 തവണ ഒരു കാർഡ് മാത്രം ഉപയോഗിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. എസ്‌ബി‌ഐയുടെ മറ്റ് ശാഖകളിൽ നിന്നും സമാനമായ പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. ഇതേ തുടർന്ന് എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥർ ചെന്നൈ പൊലീസ് ഓഫിസർക്ക് പരാതി നൽകി.

നിര്‍ണായകമായ 20 സെക്കൻഡ്

പ്രാഥമിക അന്വേഷണത്തിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് മാത്രമാണ് പണം കൊള്ളയടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ എല്ലാം ജപ്പാൻ നിർമിതവുമാണ്. ഇതിൽ എല്ലാം തന്നെ പൈസ പിൻവിക്കുന്നതിനുള്ള സെൻസർ മെഷീനിനു പുറത്താണുള്ളത്.

'ഒറ്റ എടിഎം കാർഡ്, കവർന്നത് 48 ലക്ഷം'; തമിഴ്നാട് എടിഎം കവർച്ചയ്ക്ക് പിന്നിൽ മേവത്ത് സംഘം

പൈസ പിൻവലിച്ചാൽ, അത് 20 സെക്കൻഡിനുള്ളിൽ എടുക്കേണ്ടതാണ്, അല്ലാത്തപക്ഷം, മെഷീൻ പണം തിരികെ എടുക്കുന്നു. എന്നാൽ ഈ കവർച്ച സംഘങ്ങൾ ഈ സെൻസറുകൾ മറച്ചാണ് പൈസ പിൻവലിക്കുന്നത്. കവർച്ച സംഘത്തിലെ ഒരാൾ സെൻസർ മറച്ചു പിടിക്കുകയും പിൻവലിച്ച പൈസ എടുക്കകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്ന് പൈസ ഡെബിറ്റ് ആകില്ല. 20 സെക്കൻഡ് നിർണായകമാണ്. സാധാരണ എടിഎം മെഷീനുകളിൽ, സെൻസർ ഈ രീതിയിൽ ആർക്കും മറയ്ക്കാൻ കഴിയില്ല.

മറ്റ് സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ്

ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സമാനമായ പരാതികൾ പുറത്തുവന്നിട്ടുണ്ട്. മേവത്തിലെ സംഘങ്ങളാണ് ഇത്തരം കൊള്ളയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. കുറ്റകൃത്യം നടന്ന വിവിധ എടിഎമ്മുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്ന് നാലംഗ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. മൂന്ന് പേർ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാണ്. പിടിയിലായ ആളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സംഘത്തെ പിടികൂടാൻ പ്രത്യേക സംഘത്തെ അയച്ചു. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തിരിക്കെ, ഒളിച്ചോടിയ മൂവരെയും തിരച്ചിൽ തുടരുകയാണ്. ഡൽഹിയിൽ ചോദ്യം ചെയ്യപ്പെടുന്ന അറസ്റ്റിലായയാളുടെ തിരിച്ചറിയൽ രേഖ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മേവത്ത് കവർച്ച സംഘം

ക്രിമിനൽ സംഘങ്ങളെ തേടി തമിഴ്‌നാട് പൊലീസ് ഹരിയാനയിൽ എത്തുന്നത് ഇത് രണ്ടാം തവണയാണ്. എടിഎം കവർച്ച സംഘങ്ങളുടെ കേന്ദ്രമാണ് ഹരിയാനയിലെ മേവത്ത് എന്ന് പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ 90 ശതമാനവും ഈ ജില്ലയിലെ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Also Read: ജമ്മുവിൽ ഡെൽറ്റ പ്ലസ്‌ വകഭേദം കണ്ടെത്തി

ABOUT THE AUTHOR

...view details