ഉത്തരേന്ത്യയിൽ ശൈത്യകാലം കടുക്കുമെന്ന് മുന്നറിയിപ്പ്
ശീത തരംഗവും ഇത്തവണ സാധാരണയിലും അധികമായിരിക്കുമെന്നാണ് പ്രവചനം
ന്യൂഡൽഹി:ഉത്തരേന്ത്യയിൽ ശൈത്യകാലം കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത്തവണ ശീത തരംഗത്തിലും വർധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്‌ടർ ജനറൽ മൃതുഞ്ജയ് മോഹൻപത്ര പറഞ്ഞു. വടക്കേ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ സാധാരണ താപനിലയേക്കാൾ ഇത്തവണ താപനില കുറവായിരിക്കുമെന്നാണ് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല പ്രവചനത്തിൽ ഐഎംഡി വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ രാത്രി താപനില സാധാരണ നിലയേക്കാൾ കുറവായിരിക്കുമെന്നും പകൽ താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.