കേരളം

kerala

By

Published : Apr 30, 2021, 11:19 AM IST

Updated : Apr 30, 2021, 4:36 PM IST

ETV Bharat / bharat

റെംഡിസവര്‍ കിട്ടാനില്ല; കശ്മീരില്‍ സാഹചര്യം ഗുരുതരമാകുന്നു

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് റെഡിസിവര്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ കമ്പനികള്‍ വഴി മരുന്ന് ലഭ്യമാക്കാനും അനുമതിയില്ല.

Non-availability of Remdesivir leaves Covid-19 patients helpless  Jammu and Kashmir  Dr Nisar-ul-Hassan, SMHS Hospital Srinagar  Remdesivir, an anti-viral drug  Jammu and Kashmir administration  Financial Commissioner, Health and Medical Education  റെംഡിസവര്‍ കിട്ടാനില്ല; കശ്മീരില്‍ സാഹചര്യം ഗുരുതരമാകുന്നു  കശ്മീര്‍ കൊവിഡ്  ജമ്മു കശ്മീര്‍ കൊവിഡ് വാര്‍ത്ത
റെംഡിസവര്‍ കിട്ടാനില്ല; കശ്മീരില്‍ സാഹചര്യം ഗുരുതരമാകുന്നു

ശ്രീനഗര്‍: റെംഡിസിവര്‍ മരുന്ന് കിട്ടാനില്ലാത്തതിനാല്‍ ജമ്മുകശ്മീരിലെ കൊവിഡ് സാഹചര്യം അനുദിനം വഷളാകുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ വളരെപ്പെട്ടെന്നുണ്ടായ അതീതീവ്രവ്യാപനത്തില്‍ പകച്ചു നില്‍ക്കുകയാണ് കശ്മീരിലെ ആരോഗ്യ സംവിധാനവും രോഗികളുടെ ബന്ധുക്കളും. കൊവിഡ് ചികിത്സയില്‍ ഏറ്റവും അനിവാര്യമായ റെംഡിസിവര്‍ മരുന്ന് ലഭ്യമാക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് റെംഡിസിവര്‍ നല്‍കുന്നില്ലെന്നതാണ് സാഹചര്യം വഷളാക്കുന്നത്. സര്‍ക്കാര്‍ റെംഡിസിവര്‍ വിതരണം ചെയ്യുന്നില്ലെന്ന മറുപടിയാണ് രോഗികളുടെ ബന്ധുക്കള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് റെഡിസിവര്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ കമ്പനികള്‍ വഴി മരുന്ന് ലഭ്യമാക്കാനും അനുമതിയില്ല.

സൗരയിലെ ഷേര്‍-ഐ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ജമ്മുവിലെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളില്‍പ്പോലും റെംഡിസിവര്‍ കിട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓക്സിജന്‍ മാത്രം നല്‍കിയാണ് രോഗികളുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഡോക്ടറായ ഡോ നിസാര്‍ ഉല്‍ ഹസന്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവം മൂലം രോഗികളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

റെംഡിസവര്‍ കിട്ടാനില്ല; കശ്മീരില്‍ സാഹചര്യം ഗുരുതരമാകുന്നു

എല്ലാ ആഴ്ചകളിലും 10,000 റെംഡിസവര്‍ ഡോസുകള്‍ ജമ്മുകശ്മീരില്‍ വിതരണം ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ കുറേ ആഴ്ചകളായി ഇത് തടസപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജമ്മുകശ്മീരില്‍ ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Last Updated : Apr 30, 2021, 4:36 PM IST

ABOUT THE AUTHOR

...view details