നോയിഡ(ഉത്തർ പ്രദേശ്): നോയിഡയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ അധ്യാപിക അറസ്‌റ്റിൽ. കോളജ് അധ്യാപിക സുതപ ദാസാണ് അറസ്‌റ്റിലായത്. സുരക്ഷ ജീവനക്കാരനെ അധ്യാപിക കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നോയിഡ പൊലീസിന്‍റെ നടപടി.
സെക്യൂരിറ്റി ജീവനക്കാരന്‍റെ മുഖത്ത് അധ്യാപിക പല പ്രാവശ്യം അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നോയിഡ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ ശനിയാഴ്‌ചയാണ് (10-9-2022) സംഭവം നടന്നത്. പ്രദേശത്തെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരനെയാണ് യുവതി മർദിച്ചത്.
വീഡിയൊ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി ആളുകൾ യുവതിക്കെതിരെ രംഗത്തെത്തുകയും ചെയ്‌തു. യുവതി സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെ പാഞ്ഞടുക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നതും അവരിലൊരാളുടെ മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. നോയിഡയിൽ സമാന സംഭവങ്ങൾ ഇതിന് മുമ്പും നടന്നിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഭവ്യ റോയ് എന്ന യുവതിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഭവ്യ കാറിലെത്തിയപ്പോൾ സെക്യൂരിറ്റി ഗേറ്റ് തുറക്കാൻ വൈകിയതിന് ജീവനക്കാരനെതിരെ സാമുദായിക അധിക്ഷേപം നടത്തുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.
Read more:സുരക്ഷ ജീവനക്കാരനെതിരെ സാമുദായികാധിക്ഷേപവും കൈയേറ്റവും, അഭിഭാഷക അറസ്‌റ്റില്‍