ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയെ ന്യായീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള. നിലവിലെ പാർലമെന്റ് മന്ദിരം പുനർനിർമിക്കാനാകില്ലെന്നും നിലവിലെ പാർലമെന്റ് മന്ദിരം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. പുനർ നിർമാണത്തിന് സാധ്യത ഇല്ലാത്തതുകൊണ്ട് തന്നെ പുതിയ മന്ദിരത്തിന്റെ ആവശ്യം ഉണ്ടായിരുന്നു. അതിനാലാണ് കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗങ്ങളുടെ വർദ്ധനവും പുതിയ സാങ്കേതികവിദ്യയുടെ ആവശ്യകതയും പുതിയ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.
സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് പ്രതിപക്ഷത്ത് നിന്ന് ധാരാളം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ വിമർശനം ജനാധിപത്യത്തിന്റെ സവിശേഷതയാണ്. അതിനാലാണ് ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.