കേരളം

kerala

ETV Bharat / bharat

'ലക്ഷദ്വീപിലെ മുസ്ലിം ജനതയുടെ ദേശസ്നേഹത്തെ സംശയിക്കാനാവില്ല'; ദേശവിരുദ്ധരെ ചെറുത്തവരെന്ന് രാജ്‌നാഥ് സിംഗ് - കേന്ദ്ര പ്രതിരോധ മന്ത്രി

ദ്വീപിലെ ജനങ്ങളുടെ ദേശസ്നേഹ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

Union Defence Minister  Lakshadweep  Union Defence Minister Rajnath  anti-India forces  ലക്ഷദ്വീപ് ജനത  ദേശസ്നേഹം  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  കേന്ദ്ര പ്രതിരോധ മന്ത്രി  രാജ്‌നാഥ് സിങ്
'ലക്ഷദ്വീപ് ജനതയുടെ ദേശസ്നേഹത്തെ സംശയിക്കാനാവില്ല'; ദേശവിരുദ്ധരെ ചെറുത്തവരാണ് അവരെന്ന് പ്രതിരോധ മന്ത്രി

By

Published : Oct 2, 2021, 9:52 PM IST

കവരത്തി :ലക്ഷദ്വീപിലെ മുസ്‌ലിം ജനതയുടെ ദേശസ്നേഹത്തെ സംശയിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ ജനതയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനോ സംശയിക്കാനോ ലോകത്താരും ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ശ്രീനഗറിൽ തീവ്രവാദികളുടെ വെടിയേറ്റ് പ്രദേശവാസി മരിച്ചു

രാജ്യത്തെ നശിപ്പിക്കാനുള്ള ഇന്ത്യ വിരുദ്ധ ശക്തികളുടെ ശ്രമത്തെ പരാജയപ്പെടുത്തിയവരാണ് ലക്ഷദ്വീപ് ജനത. ഭൂമിയില്‍ ആർക്കും അവര്‍ക്കെതിരെ ചോദ്യചിഹ്നം ഉയര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കവരത്തിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details