ന്യൂഡല്‍ഹി:രാജ്യത്തെ ജനങ്ങള്‍ നിരന്തരം ഞങ്ങളില്‍ ആവര്‍ത്തിച്ച് വിശ്വാസം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ദൈവ കൃപയാല്‍ പ്രതിപക്ഷത്തിന് ഇത്തരത്തില്‍ ഒരു അവിശ്വാസ പ്രമേയം കൂടി കൊണ്ടു വരാന്‍ സാധിച്ചതില്‍ അത്യധികമായ നന്ദിയുണ്ട്. 2018 ല്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്നപ്പോള്‍ തന്നെ ഞാൻ പ്രതിപക്ഷത്തോട് പറഞ്ഞതാണ് അത് സര്‍ക്കാരിന്‍റെ ശക്തി പരീക്ഷണമല്ല മറിച്ച് പ്രതിപക്ഷത്തിന്‍റെ തന്നെ ശക്തി പരീക്ഷണമാകുമെന്ന്.
2019ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അത് തെളിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പോലും പ്രതിപക്ഷത്തിന് കിട്ടിയില്ലെന്നും ജനം പ്രതിപക്ഷത്തിനെതിരായി വിധിയെഴുതുകയായിരുന്നുവെന്നും അത്തരത്തില്‍ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് 2024ലും വന്‍ ഭൂരിപക്ഷത്തില്‍ ഞങ്ങള്‍ അധികാരത്തില്‍ വരും. കഴിഞ്ഞ കുറേ ദിവസങ്ങളായി വളരെ പ്രധാനപ്പെട്ട പല നിയമങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്‌ത് പാസാക്കി. എന്നാല്‍ പ്രതിപക്ഷത്തിന് അതിലൊന്നും താത്‌പര്യമില്ലെന്നും അവര്‍ ചര്‍ച്ചയിലൊന്നും പങ്കെടുത്തില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
also read:'ഇന്ത്യയിലെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം'; അഴിമതിയില്ലാത്ത രാജ്യത്തെ സൃഷ്‌ടിച്ചെന്ന് പ്രധാനമന്ത്രി
മത്സ്യ തൊഴിലാളികളെ കുറിച്ചുള്ള ബില്ലിന്‍റെ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പങ്കെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവര്‍ക്കും മത്സ്യ തൊഴിലാളികളെ കുറിച്ച് ചിന്തയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രധാനപ്പെട്ട മറ്റൊന്നായിരുന്നു ഡാറ്റ ബില്‍. അതും പ്രതിപക്ഷത്തിന് ഒന്നുമല്ലായിരുന്നുവെന്നും അവര്‍ക്ക് രാഷ്ട്രീയമാണ് എല്ലാമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് എല്ലാം അവിശ്വാസം: പ്രതിപക്ഷത്തിന് ഒന്നിലും താത്‌പര്യമില്ലെന്നും എല്ലാ കാര്യങ്ങളിലും അവിശ്വാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് മാത്രമാണ് ഉത്‌കണ്‌ഠ. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ശത്രുക്കളുമായി കൈക്കോര്‍ത്തു. അവിശ്വാസ പ്രമേയം കൊണ്ടുവന്നു.
നിങ്ങള്‍ ഫീല്‍ഡ് ചെയ്‌തപ്പോള്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ഞങ്ങളുടെ നേതാക്കള്‍ സിക്‌സറടിക്കുകയായിരുന്നു. 2018ല്‍ തന്നെ ഞങ്ങള്‍ നിങ്ങളോട് പറഞ്ഞതാണ് അടുത്ത തവണ അവിശ്വാസം കൊണ്ടു വരുമ്പോള്‍ പഠിച്ചിട്ട് വരണമെന്ന്. 5 വര്‍ഷം തന്നിട്ടും നിങ്ങള്‍ ഒരു ഒരുക്കവുമില്ലാതെയാണ് വന്നത്. രാജ്യം നിങ്ങളെ വീക്ഷിക്കുകയാണ് നിങ്ങള്‍ പറയുന്ന ഓരോ വാക്കുകളും രാജ്യം കാണുകയാണ്. സ്വന്തം അക്കൗണ്ടുകള്‍ കൃത്യമല്ലാത്തവരാണ് ഇവിടെ വിശദ വിവരങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയെ പോലുള്ള തങ്ങളുടെ പ്രമുഖ നേതാക്കള്‍ക്ക് പോലും പ്രതിപക്ഷം ചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല. 2003ല്‍ ചര്‍ച്ച തുടങ്ങിയത് സോണിയ ഗാന്ധിയാണെങ്കില്‍ പിന്നീടത് ഖാര്‍ഗെയായിരുന്നു. ഇത്തവണ അധീര്‍ രഞ്ജന്‍ ചൗധരിക്ക് അവസരം നിഷേധിച്ചുവെങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹത്തോട് സഹതാപമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
also read:No Confidence Motion| 'അവിശ്വാസം പ്രതിപക്ഷത്തിനാണ് പരീക്ഷണം, പഠിച്ചതിന് ശേഷം അവതരിപ്പിച്ചു കൂടെ': പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി