ന്യൂഡൽഹി: കൊവിഷീൽഡിന്‍റെ രണ്ട് ഡോസുകൾക്കിടയിലുള്ള കാലാവധി കുറക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്നും അതിനുള്ള ശാസ്ത്രീയ തെളിവുകൾ അധികൃതർ അവലോകനം ചെയ്യുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലുള്ള കാലാവധി കുറക്കാമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് കണ്ടെത്തിയിരുന്നു. വിദഗ്ധരുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം തീരുമാനം എടുക്കുമെന്നതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.