പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു. ഗവർണറെക്കണ്ട് രാജിക്കത്ത് കൈമാറി. എൻഡിഎയുമായുള്ള ജനതാദൾ യുണൈറ്റഡിന്‍റെ ദീർഘകാലസഖ്യം വേർപിരിയുന്നതിന്‍റെ ഭാഗമായാണ് രാജി.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു - ബിഹാർ രാഷ്‌ട്രീയം
എൻഡിഎയുമായുള്ള ജെഡിയുവിന്‍റെ ബന്ധം വേർപിരിയുന്നതിന്‍റെ ഭാഗമായാണ് രാജി.
നിതീഷ് കുമാർ എൻഡിഎ വിട്ടാൽ സഖ്യത്തിന് തയ്യാറാണെന്ന് ആർജെഡിയും കോൺഗ്രസും അറിയിച്ചിട്ടുണ്ട്. 116 സീറ്റുള്ള പ്രതിപക്ഷത്തിന് ജെഡിയുവിന്‍റെ 43 സീറ്റുകൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷമായ 122 മറികടക്കാം. ഇതോടെ എൻഡിഎ 82 സീറ്റിലേക്കൊതുങ്ങും.
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 43 സീറ്റാണ് ജെഡിയു നേടിയത്. ബിജെപി 74 സീറ്റു നേടി. ഇരുകക്ഷികളും തമ്മിലുള്ള ധാരണ പ്രകാരം മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നൽകുകയായിരുന്നു. 75 സീറ്റു നേടിയ ആർജെഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 19 സീറ്റുണ്ട്.