കേരളം

kerala

ETV Bharat / bharat

Nitish Kumar About Loksabha Election 'ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും, പ്രതിപക്ഷ ഐക്യത്തെ ബിജെപി ഭയക്കുന്നു': നിതീഷ് കുമാര്‍ - ജാതി സര്‍വേ

Loksabha Polls Likely To Be Advanced Nitish Backs Mamata : ലോക്‌സഭ തെരഞ്ഞെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍(West Bengal) മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ(Mamata Banarjee) ആവശ്യത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം

nitish kumar  loksabha election  opposition unity  Nithish Kumar About Loksabha Election  Mamata Banerjee  West Bengal  Caste Survey  Bihar  ലോക്‌സഭ തെരഞ്ഞെടുപ്പ്  ബിജെപി  നിതീഷ് കുമാര്‍  പശ്ചിമ ബംഗാള്‍  മമത ബാനര്‍ജി  ജാതി സര്‍വേ  പ്രധാന മന്ത്രി
Nitish Kumar About Loksabha Election

By ETV Bharat Kerala Team

Published : Aug 29, 2023, 9:32 PM IST

നളന്ത (ബിഹാര്‍): ലോക്‌സഭ തെരഞ്ഞെടുപ്പ് (Loksabha Election) വേഗത്തില്‍ നടക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ബിഹാര്‍(Bihar) മുഖ്യമന്ത്രി നിതീഷ് കുമാര്‍(Nitish Kumar). പ്രതിപക്ഷ ഐക്യത്തെ(Opposition Unity) തുടര്‍ന്ന് ബിജെപി(BJP) ഭയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍(West Bengal) മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ(Mamata Banarjee) ആവശ്യത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.

കഴിഞ്ഞ ഏഴ്‌ എട്ട് മാസമായി ബിജെപി ഉടന്‍ തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം, പ്രതിപക്ഷ ഐക്യത്തെ തുടര്‍ന്ന് വോട്ടുകള്‍ നഷ്‌ടമാകുമോ എന്ന് ബിജെപി ഭയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബിജെപിയെ നേരിടാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയാണ്.

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. എനിക്ക് വ്യക്തിപരമായി യാതൊരു ആഗ്രഹവും ഇല്ല. തെരഞ്ഞെടുപ്പിന് മുമ്പായി സാധിക്കുന്നത്ര പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണം എന്നാണ് എന്‍റെ ആഗ്രഹം- നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സാധ്യമാകുന്നതിനായി ഞങ്ങളാണ് മുന്‍കയ്യെടുത്തത്. ഓഗസ്‌റ്റ് 31നും സെപ്‌റ്റംബര്‍ ഒന്നിനും മുംബൈയില്‍ വച്ച് നടക്കുന്ന യോഗത്തിന് ശേഷം പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തി പ്രാപിക്കും. കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തില്‍ പങ്കുചേരുമെന്ന് അദ്ദേഹം നളന്ത ഓപ്പണ്‍ സര്‍വകലാശാലയുടെ പുടിയ ക്യാമ്പസ് ഉദ്‌ഘാടനത്തിന് ശേഷം പറഞ്ഞു.

മാത്രമല്ല, ബിഹാറിലെ ജാതി സര്‍വേയെ(Caste Survey) കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമാഹരിച്ച ഡാറ്റ(Data) ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. അവസാന വിവരങ്ങള്‍, സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഉപയോഗിക്കും.

ഏതൊക്കെ മേഖലയില്‍ വികസനം വേണമെന്ന് ഈ വിവരങ്ങള്‍ സഹായകമാകും. ഡാറ്റ പ്രസിദ്ധീകരിക്കുമ്പേള്‍ മറ്റ് സംസ്ഥാനങ്ങളും അത് പിന്തുടരുമെന്ന് എനിക്ക് ഉറപ്പാണ്. ജാതി അതിഷ്‌ഠിത സര്‍വേ താത്‌കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ബിജെപി അടക്കം എല്ലാ പാര്‍ട്ടികളും എതിര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അവര്‍ പറയുന്നതില്‍ ഞങ്ങള്‍ ചെവികൊടുക്കാറില്ല. സെൻസസ് വൈകുന്നതിൽ കേന്ദ്രം മൗനം പാലിക്കുന്നത് എന്തുകൊണ്ട്? 2021ല്‍ തന്നെ ഇത് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ബിജെപി നേതാക്കള്‍ ഇതേക്കുറിച്ച് എന്തെങ്കിലുമൊന്ന് പറയണം- നീതീഷ് കുമാര്‍ പ്രതികരിച്ചു.

ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാന മന്ത്രി(PM Modi In B20 Summit): അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച രാജ്യതലസ്ഥാനത്ത് ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്‌തിരുന്നു (PM Modi Addressed B20 Summit). ഓഗസ്‌റ്റ് 27ന് ഉച്ചയ്‌ക്ക് 12ന് ബി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന വിവരം എക്‌സിലൂടെയായിരുന്നു (ട്വിറ്റർ) അദ്ദേഹം അറിയിച്ചത്‌. സാമ്പത്തിക മേഖലയിൽ വളർച്ച നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജി20 കൂട്ടായ്‌മയുടെ പ്രധാനപ്പെട്ട വേദിയാണ് ബി 20 എന്ന് നരേന്ദ്രമോദി പറഞ്ഞു. ന്യൂഡൽഹിയിലെ ഹോട്ടൽ താജ്‌ പാലസിൽ വച്ചായിരുന്നു ബി 20 ഉച്ചകോടി നടന്നത്.

ആഗോള ബിസിനസ്‌ മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരികയും അതിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പിക്കുകയുമാണ് ബി20 ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. R.A.I.S.E (Responsible Accelerated, Innovative, sustainable, Equitable businesses) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ബി20 സമ്മേളനം സംഘടിപ്പിക്കുന്നത്‌. ഓഗസ്റ്റ് 25 മുതൽ 27 വരെയാണ് ഉച്ചകോടി.

ABOUT THE AUTHOR

...view details