ലക്‌നൗ :ഗാസിയാബാദിലെ നന്ദ്ഗ്രാം പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ പൗരൻ പട്ടിണി കിടന്ന് മരിച്ചു. മൈക്കേൽ അമേനിക്കെ മഡുകെയ്ക്കാണ് ജീവഹാനിയുണ്ടായത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹിയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
പരിശോധനയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾക്ക് ഭക്ഷണമോ വെള്ളമോ ലഭ്യമായിട്ടില്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇയാൾ നന്ദ്ഗ്രാം പ്രദേശത്ത് ഒരു പരിചയക്കാരൻ വാടകയ്‌ക്കെടുത്ത വീട്ടിൽ രഹസ്യമായി താമസിക്കുകയായിരുന്നു.