മുംബൈ: സച്ചിൻ വാസെക്ക് എതിരായി നടക്കുന്ന കേസിൽ എൻഐഎ തെളിവുകൾ മറച്ചുവക്കുകയാണെന്ന് കോൺഗ്രസ്. അന്നത്തെ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്‍റെ ഓഫീസിൽ നിന്ന് 200 അടി അകലെയായിരുന്നു സച്ചിൻ വാസെയുടെ ഓഫീസെന്നും വാസെക്ക് സിങ്ങുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു.
സച്ചിൻ വാസെക്കെതിരായ തെളിവുകൾ എൻഐഎ മറച്ചുവക്കുകയാണെന്ന് കോൺഗ്രസ് - NIA suppressing evidence in Waze case
ബോംബ് ഭീഷണിക്കേസിൽ എൻഐഎ പരംബീർ സിങ്ങിനെ ചോദ്യം ചെയ്യുന്നില്ലെന്നും ഏജൻസി മനപൂർവ്വം തെളിവുകൾ മറച്ചുവക്കുകയാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.
സച്ചിൻ വാസെക്കെതിരായ തെളിവുകൾ സിബിഐ മറച്ചുവക്കുകയാണെന്ന് കോൺഗ്രസ്
ബോംബ് ഭീഷണിക്കേസിൽ എൻഐഎ സിങ്ങിനെ ചോദ്യം ചെയ്യുന്നില്ലെന്നും ഏജൻസി മനപൂർവ്വം തെളിവുകൾ മറച്ചുവക്കുകയാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു. വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം ഫെബ്രുവരി 25ന് സ്‌ഫോടക വസ്‌തു കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ മാർച്ച് 13നാണ് സച്ചിൻ വാസെയെ അറസ്റ്റു ചെയ്‌തത്. മാർച്ച് അഞ്ചിന് നടന്ന മൻസുഖ് ഹിരാനെ കൊലപാതകക്കേസിലും വാസെക്കെതിരെ ആരോപണങ്ങൾ നേരിടുന്നുണ്ട്.