ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്‌ഡ്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച റെയ്‌ഡ് ജില്ലയിലെ വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. ചിത്രഗാം റേബന്‍ മേഖലയിലാണ് പരിശോധനകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഷോപ്പിയാനില്‍ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് - ജമ്മു കശ്‌മീർ എന്‍ഐഎ റെയ്‌ഡ്
ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്‌ഡ് നടക്കുകയാണ്
മതാധ്യാപകനായ ദാറുൽ ഉലൂം റഹീമിയ ബന്ദിപ്പോറ, മൗലൻ റഹ്മത്തുല്ല ഖാസ്‌മി എന്നിവരുടെ വസതി ഉൾപ്പെടെ ജമ്മു കശ്‌മീരിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്‌ഡ് പൂര്‍ത്തിയായി. പൂഞ്ച്, രജൗരി, പുൽവാമ, ഷോപിയാൻ, ശ്രീനഗർ, ബുദ്ഗാം, ബന്ദിപോറ ജില്ലകളിലാണ് പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും സഹായത്തോടെ എൻഐഎ റെയ്‌ഡ് നടത്തുന്നത്. കൂടാതെ, നിരോധിത ജമാഅത്തെ ഇസ്‌ലാമിയുടെ വക്താവും അഭിഭാഷകനുമായ സാഹിദ് അലി, രാജ്‌പോറയിലെ മെഹ്‌രാജ് ഉദ്ദീൻ, ശ്രീനഗറിലെ എൻഐടി പ്രൊഫസറായ സമം അഹമ്മദ് ലോൺ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടത്തി.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഫണ്ട് അനുവദിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്‌ഡ്. 2018 മുതൽ മതപ്രഭാഷകരുടെയും ജമാഅത്തെ ഇസ്ലാമി സംഘടനകളുമായി സഹകരണമുള്ളവരുടെയും വീടുകളിൽ എൻഐഎ റെയ്‌ഡ് നടത്തിവരികയാണ്. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഹവാല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്‌ഡുകളും അറസ്‌റ്റും ശക്തമാക്കി വരികയാണ്.