മംഗളൂരു: കര്‍ണ്ണാടകയില്‍ അന്താരാഷ്ട്ര തീവ്രവാദി സംഘടനയായ ഐഎസ് ബന്ധം സംശയിച്ച് യുവതി അറസ്‌റ്റില്‍. മറിയം എന്ന പേരില്‍ അറിയപ്പെടുന്ന ദീപ്‌തി മര്‍ലയെ ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് മംഗളൂരുവില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തത്. കര്‍ണാടകയിലെ ഉള്ളാള്‍ മണ്ഡലത്തെിലെ മുന്‍ എംഎല്‍എ ബി.എം ഇദിനാബയുടെ മകന്‍ ബി.എം ബാഷയുടെ മരുമകളാണ് മരിയം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബാഷയുടെ വീട് എന്‍ഐഎ റെയ്‌ഡ് ചെയ്‌തിരുന്നു. റെയ്‌ഡിനെ തുടര്‍ന്ന് ഐഎസ് ബന്ധം സംശയിച്ച് ബാഷയുടെ മകന്‍ അമര്‍ അബ്‌ദുള്‍ റഹ്‌മാനെ സംഘം അറസ്‌റ്റ് ചെയ്‌തു. ഈ റെയ്‌ഡില്‍ തന്നെ മറിയത്തിന്‍റെ ഐഎസ് ബന്ധത്തില്‍ സംശയമുണ്ടായിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. പിന്നീട് മറിയത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.