ന്യൂഡൽഹി :കശ്‌മീരില്‍ തീവ്രവാദ ഗൂഢാലോചനാകേസിൽ രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തു. ഇഷ്‌ഫഖ് അഹമ്മദ് വാനി, ഉമർ ഭട്ട് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് ഇവര്‍ വലയിലായത്.
ALSO READ:രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്
ലഷ്‌കർ ഇ ത്വയ്‌ബ (എൽ.ഇ.ടി), ജെയ്‌ഷെ മുഹമ്മദ് (ജെ.എം), ഹിസ്ബുള്‍ മുജാഹിദ്ദീൻ (എച്ച്.എം), അൽ ബദർ എന്നീ സംഘടനകളുമായി ചേര്‍ന്ന് തീവ്രവാദ പ്രവർത്തനം നടത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കേസ്.
കശ്‌മീരും മറ്റ് പ്രധാന നഗരങ്ങളുമായിരുന്നു ഇവരുടെ ലക്ഷ്യസ്ഥാനം. 2021 ഒക്ടോബർ 10നാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. ഈ കേസിൽ ഇതുവരെ 25 പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.