- സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍
- ബാറുകളിലിരുന്ന് മദ്യം കഴിയ്ക്കാന്‍ ഇന്ന് മുതല്‍ അനുമതി; രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തന സമയം
- ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരം തൊടും; ഒഡിഷയിലും ആന്ധ്രാപ്രദേശിലും ജാഗ്രത നിര്‍ദേശം
- കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം
- കെപിസിസി പുനഃസംഘടന: താരിഖ് അന്‍വര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും
- കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്‌ച നടത്തും; മാവോയിസ്റ്റ് സുരക്ഷ വെല്ലുവിളി വിലയിരുത്തും
- ജര്‍മനിയില്‍ ഇന്ന് തെരഞ്ഞെടുപ്പ്; രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും
- ഐപിഎല്ലില്‍ ഇന്ന് വൈകീട്ട് 3.30ന് ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും
- ഇന്ന് രാത്രി 7.30ന് ബാംഗ്ലൂര്‍-മുംബൈ പോരാട്ടം
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനല്‍-ടോട്ടനം മത്സരം രാത്രി 9ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍