- രാജ്യത്തെ ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. 9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ.
- നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേരും. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
- സംസ്ഥാന സർക്കാർ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പിഎസ്‌സി ഉദ്യോഗാർഥികളുടെ വിഷയത്തിൽ ചർച്ച നടക്കും. വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നു.
- ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യ തൊഴിലാളികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി. ഇന്ന് കൊല്ലത്തെത്തി രാഹുൽ മത്സ്യ തൊഴിലാളികളെ കാണും.
- സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീംകോടതി വിധിയുടെ ലംഘനവുമെന്ന് വാദം.
- കേരള-കർണാടക അതിർത്തിയിലെ നിയന്ത്രണം ചോദ്യം ചെയ്‌ത ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ഇടക്കാല സ്റ്റേ വേണമെന്ന് ഹർജിക്കാരൻ കോടതിയിൽ.
- കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തിപ്പിലെ ക്രമക്കേട് ആരോപണത്തിലെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. മുൻ രഞ്ജി താരങ്ങളാണ് ഹർജി നൽകിയത്.
- ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലാണ് മത്സരം നടക്കുന്നത്. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇതിനകം ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്.
- ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡീഷ മുംബൈ സിറ്റിയെ നേരിടും. മത്സരം രാത്രി 7.30ന് ഗോവ ജിഎംസി സ്റ്റേഡിയത്തിൽ.
- സ്‌പാനിഷ് ലാ ലിഗയിൽ ഇന്ന് ബാഴ്‌സലോണ എൽച്ചെ പോരാട്ടം. മത്സരം രാത്രി 11.30ന്
ഇന്നത്തെ പ്രധാന വാര്‍ത്തകൾ