മുംബൈ: ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കെയ്‌ഫിന്‍റേയും വിക്കി കൗശലിന്‍റേയും. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ലോഹ്രി (പഞ്ചാബ് മേഖലയില്‍ ആഘോഷിക്കുന്ന മകര കൊയ്‌ത്തുത്സവം) ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കത്രീന കെയ്‌ഫ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.
ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹശേഷമുള്ള കത്രീനയുടെ ആദ്യ ലോഹ്രിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിക്കി കൗശലും ലോഹ്രി ആഘോഷിക്കുന്നതിന്‍റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ബോണ്‍ഫയറിനരികെ നിൽക്കുന്ന ചിത്രമാണ് 'ഹാപ്പി ലോഹ്രി' എന്ന അടിക്കുറിപ്പിനൊപ്പം വിക്കി പോസ്റ്റ് ചെയ്‌തത്.
ചുവപ്പ് നിറത്തിലുള്ള സല്‍വാര്‍ കുര്‍ത്തയും ബ്ലാക്ക് ലെതര്‍ ജാക്കറ്റുമാണ് കത്രീന ധരിച്ചിരുന്നത്. ക്വാഷല്‍ ട്രാക്ക് പാന്‍റും ടീഷര്‍ട്ടും ജാക്കറ്റുമാണ് വിക്കിയുടെ വേഷം. സാറാ അലി ഖാനുമൊത്തുള്ള 'ലുക്കാ ചുപ്പി 2' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനായി ഇന്‍ഡോറിലാണ് വിക്കി.